video
play-sharp-fill

ഓപ്പറേഷൻ സാഗർ റാണി : കഴിഞ്ഞ എട്ട് ദിവസത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് ഒരു ലക്ഷം കിലോ പഴകിയ മത്സ്യം

ഓപ്പറേഷൻ സാഗർ റാണി : കഴിഞ്ഞ എട്ട് ദിവസത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് ഒരു ലക്ഷം കിലോ പഴകിയ മത്സ്യം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി കഴിഞ്ഞ എട്ടു ദിവസത്തെ പരിശോധനകളിൽ സംസ്ഥാനത്ത് നിന്നും പിടികൂടിയത് ഒരു ലക്ഷം കിലോ മത്സ്യം പിടികൂടി. കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിയ പരിശോധനയിൽ 100,508 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്.

ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി ഞായറാഴ്ച മാത്രം സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 2,128 കിലോ മത്സ്യം പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം കുറ്റകരമാണ്.

ഇത്തരം മത്സ്യങ്ങളുടെ ഉപയോഗം ആരോഗ്യത്തെ പോലും ഗുരുതരമായി ബാധിക്കുമെന്നതിനാലാണ് ഓപ്പറേഷൻ സാഗർ റാണി വീണ്ടും ശക്തിപ്പെടുത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ പശ്ചാത്തലത്തിൽ കർണ്ണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് ദിവസങ്ങളോളം പഴക്കമുള്ള മീനുകൾ എത്തുന്നത്.

ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കാസർഗോഡ് ജില്ലയിൽ നിന്നുള്ള രോഗികൾക്ക് ചികിത്സയ്ക്കായി പോലും അതിർത്തി സംസ്ഥാനമായ കർണ്ണാടകയിലേക്ക് എത്താതിരിക്കാൻ അതിർത്തി ഗ്രാമങ്ങളിൽ റോഡിൽ മണ്ണിട്ട് മൂടിയിരിക്കുകയാണ്.

ഈ നിയന്ത്രണങ്ങൾ എല്ലാം നിലനിൽക്കുമ്പോഴാണ് കർണ്ണാടക ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നും ടൺക്കണക്കിന് പഴകിയ മത്സ്യങ്ങൾ കേരളത്തിലേക്ക് എത്തുന്നത്.

അതേസമയം സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കിയിരുന്നു. പിൽക്കാലത്ത് പരിശോധനകളുടെ അഭാവവും ഇതര സംസ്ഥാനങ്ങളിൽ നിന്നും പഴകിയ മത്സ്യങ്ങൾ കേരളത്തിലേക്ക് എത്തുന്നതിന് കാരണമായിട്ടുണ്ടെന്നാണ് ജനങ്ങളുടെ ആരോപണം.