
സ്വന്തം ലേഖിക
കോട്ടയം: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കോട്ടയം ജില്ലയിൽ 5 കേസുകൾ രജിസ്റ്റർ ചെയ്തു.
കുട്ടികൾ ഉൾപ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങൾ കാണുക, പ്രചരിപ്പിക്കുക, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുക എന്നീ പ്രവർത്തികൾ ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലയിൽ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ 53 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 31 മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടികൂടി.
സൈബർ ഡോം, സൈബർ സെൽ,സൈബർ പോലീസ് സ്റ്റേഷൻ,ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.



