
ഓപ്പറേഷൻ പി ഹണ്ട്; കോട്ടയത്ത് വ്യാപക റെയ്ഡ്; അന്‍പതോളം മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തു; നിരവധി പേർ നിരീക്ഷണത്തിൽ
കോട്ടയം: ഓപ്പറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിച്ച് പൊലീസ്.
കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദ്ദേശാനുസരണം നടന്ന റെയ്ഡില്‍ അന്‍പതോളം മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. രണ്ടു പേര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു .
കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ എസ്.എച്ച്.ഓ മാര്‍ക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളിലും കുട്ടികള്‍ക്കെതിരെയുള്ള അശ്ലീല വീഡിയോകള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നിരവധി പേരാണ് നിരീക്ഷണത്തിലുള്ളത്.
അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ്. സുരേഷ് കുമാര്‍, ജില്ലയിലെ സബ് ഡിവിഷന്‍ ഡിവൈ.എസ്പി മാര്‍, എസ്.എച്ച്.ഓ മാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.