
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറില്‍ പ്രതികരണവുമായി അമിത് ചക്കാലയ്ക്കല്‍. കഴിഞ്ഞ ദിവസം കസ്റ്റംസ് വീട്ടില്‍ എത്തി ഗരേജില്‍ പരിശോധന നടത്തിയിരുന്നെന്നും തന്‍റെ ഒരു വാഹനം കൊണ്ടുപോയി. തന്‍റെ ഗരേജില്‍ ഒന്നിലധികം വണ്ടികളുണ്ട്. ഈ വണ്ടികൾക്ക് വേണ്ട പാര്‍ട്സ് ശരിയാക്കുന്നതുൾപ്പെടെയുള്ള പണികൾ നടത്താറുണ്ട്.
കൊയമ്പത്തൂര്‍ സംഘത്തില്‍ നിന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. ആ സംഘം ആദ്യം വണ്ടിക്കച്ചവടം അല്ല നടത്തിയിരുന്നത്. വാഹനങ്ങളുടെ പാര്‍ട്സ് വില്‍ക്കുകയായിരുന്നു. ഈ പിടിച്ചെടുത്ത വാഹനങ്ങള്‍ എല്ലാം എന്‍റെതല്ല. ഒരു വാഹനം മാത്രമാണ് എന്‍റേത്. ആ വണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്നതാണ്. സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ച് കൊടുക്കാന്‍ ഇടനിലക്കാരനായി ഞാന്‍ നിന്നിട്ടില്ല. വണ്ടിയുടെ കണ്ടീഷന്‍ പരിശോധിക്കാന്‍ എന്നെ സമീപിക്കാറുണ്ട്. വാഹനങ്ങൾ ഞാന്‍ ഇന്‍സ്പെക്ട് ചെയ്യാറുണ്ട്. അതിന് സഹായികളുമുണ്ട് എന്നും അമിത് പ്രതികരിച്ചു.
സുഹൃത്തുക്കളായ സെലബ്രിറ്റികൾ മിക്കവരും വാഹനങ്ങൾ എടുക്കുമ്പോൾ എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. എന്നാല്‍ നിലവില്‍ ദുല്‍ഖര്‍ സല്‍മാനുമായും പ്രൃത്വിരാജുമായും ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന കാര്യങ്ങളില്‍ തനിക്ക് ബന്ധമില്ലെന്നും ആ വാഹനങ്ങൾ കണ്ടിട്ടില്ലെന്നും അമിത് പറഞ്ഞു. ഓപ്പറേഷൻ നുംഖോറില്‍ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നീക്കം ഉണ്ടെന്ന റിപ്പോര്‍ട്ടുകൾ വന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബെനാമി ഇടപാടും പരിശോധിക്കും. കേരളത്തിൽ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തതിൽ അടിമുടി ദുരൂഹതയെന്നാണ് റിപ്പോര്‍ട്ട്. കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസറിന്‍റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കി. വണ്ടിയുടെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്.