ഓപ്പറേഷൻ നുംഖോര്‍; നടൻ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം; ബെനാമി ഇടപാടുകൾ പരിശോധിക്കുമെന്ന് റിപ്പോർട്ട്

Spread the love

കൊച്ചി: ഓപ്പറേഷൻ നുംഖോറില്‍ നടൻ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താൻ നീക്കം.

video
play-sharp-fill

ഇദ്ദേഹത്തിന്റെ ബെനാമി ഇടപാടും പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ കേരളത്തില്‍ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്നാണ് വിവരം.

കുണ്ടന്നൂരിലെ വർക്ക്ഷോപ്പില്‍ നിന്നാണ് 1992 മോഡല്‍ ലാൻഡ് ക്രൂയിസർ പിടിച്ചെടുത്തത്. ഇതിന്റെ ആർസി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി.

വണ്ടിയുടെ യഥാർത്ഥ ഉടമയെ കണ്ടത്താനുള്ള ശ്രമം നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു. ഓപ്പറേഷൻ നുംഖോർ റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും.