‘ഓപ്പറേഷൻ എപിക് ഫ്യൂറി’: ഇറാൻ്റെ കപ്പലുകളെ കടലില്‍ മുക്കി; ആക്ടീവായി ഒന്ന് പോലും ബാക്കിയില്ല; ആക്രമണത്തില്‍ 50,000 സൈനികരും 200 യുദ്ധവിമാനങ്ങളും പങ്കുചേർന്നതായി അമേരിക്ക; യുദ്ധഭൂമിയിലേക്ക് കൂടുതല്‍ സൈന്യം

Spread the love

ന്യുയോർക്ക്: ഇറാൻ ആക്രമണത്തില്‍ ഇതിനോടകം തന്നെ 50,000 സൈനികരും 200 യുദ്ധവിമാനങ്ങളും പങ്കുചേർന്നതായി യുഎസ് സൈന്യം.

video
play-sharp-fill

‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കത്തില്‍ രണ്ട് വിമാനവാഹിനിക്കപ്പലുകള്‍, ലോംഗ് റേഞ്ച് ബോംബർ വിമാനങ്ങള്‍ എന്നിവയും പങ്കെടുക്കുന്നതായി യുഎസ് സെൻട്രല്‍ കമാൻഡ് കമാൻഡർ അഡ്മിറല്‍ ബ്രാഡ് കൂപ്പർ പറഞ്ഞു. കൂടുതല്‍ സൈനികരും വെടിക്കോപ്പുകളും മിഡില്‍ ഈസ്റ്റിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അഡ്മിറല്‍ കൂട്ടിച്ചേർത്തു.

മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ഏറ്റവും വലിയ അമേരിക്കൻ സൈനിക വിന്യാസമാണിതെന്നാണ് വിലയിരുത്തല്‍.
അതേസമയം, 17 കപ്പലുകള്‍ ഉള്‍പ്പെടെ 2,000 ഇറാനിയൻ ലക്ഷ്യസ്ഥാനങ്ങള്‍ തകർത്തതായി യുഎസ് സൈന്യം അവകാശപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ആരംഭിച്ചത് മുതല്‍ ഇതുവരെ ഏകദേശം 2,000 ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തിയതായി യുഎസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു.

ഒരു അന്തർവാഹിനി ഉള്‍പ്പെടെ 17 ഇറാനിയൻ നാവിക കപ്പലുകള്‍ തകർത്തതായും സൈന്യം വ്യക്തമാക്കി. ഇന്ന് അറേബ്യൻ കടലിടുക്കിലോ, ഹോർമുസ് കടലിടുക്കിലോ, ഒമാൻ ഉള്‍ക്കടലിലോ സജീവമായി നീങ്ങുന്ന ഒരു ഇറാനിയൻ കപ്പല്‍ പോലും അവശേഷിക്കുന്നില്ലെന്നും സെൻട്രല്‍ കമാൻഡ് അറിയിച്ചു.