
സംസ്ഥാനത്ത് ലഹരി വേട്ട തുടർന്ന് പൊലീസ് ; ഓപ്പറേഷൻ ഡി ഹണ്ട് ; 120 കേസുകൾ രജിസ്റ്റർ ചെയ്തു ; 3.399 ഗ്രാം എംഡിഎംഎയും 6.475 കിലോ ഗ്രാം കഞ്ചാവും പിടികൂടി ; ഇതുവരെ അറസ്റ്റ് ചെയ്തത് 8770 പേരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വേട്ട തുടർന്ന് പൊലീസ്. ലഹരിക്കെതിരായ കേരള പൊലീസിൻ്റെ ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 120 കേസുകളാണ്. 3.399 ഗ്രാം എംഡിഎംഎയും 6.475 കിലോ ഗ്രാം കഞ്ചാവും ഡി ഹണ്ടിൻ്റെ ഭാഗമായി പിടികൂടി.
2361 പേരെയാണ് ഇന്നലെ പരിശോധിച്ചത്. ഇതിൽ 118 പേർക്കെതിരെ കേസെടുത്തു. ഇതുവരെ 8468 കേസുകൾ രജിസ്റ്റർ ചെയ്തതിട്ടുണ്ട്. ഇതിൽ 8770 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് നിന്ന് ഇതുവരെ പിടിച്ചെടുത്തത് 4.638 കിലോ ഗ്രാം എംഡിഎംഎയാണ്.
എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോഓര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂമും നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്കു വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
