play-sharp-fill
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്ന് എത്തിച്ച 13 ഗ്രാം എംഡിഎംഎ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും പിടിച്ചെടുത്തു; കേസിൽ ലഹരി വില്പനയുടെ പ്രധാന കണ്ണികളായ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്ന് എത്തിച്ച 13 ഗ്രാം എംഡിഎംഎ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും പിടിച്ചെടുത്തു; കേസിൽ ലഹരി വില്പനയുടെ പ്രധാന കണ്ണികളായ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്: ഓപ്പറേഷൻ “ഡി ഹണ്ടിന്റെ ” ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന മയക്കുമരുന്നിനെതിരെയുള്ള പരിശോധനയുടെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന്റെ നിർദ്ദേശ പ്രകാരം പാലക്കാട് ടൗൺ സൗത്ത് പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് മൂന്ന് ഒറ്റപ്പാലം സ്വദേശികൾ 12.987 ഗ്രാം എംഡിഎംഎയുമായി പിടിയിൽ.

ഈസ്റ്റ് ഒറ്റപ്പാലം പുന്നടിയിൽവീട്ടിൽ സെയ്ത് സാബിക് (25), പുന്നടിയിൽ വീട്ടിൽ ഇമിത്യാസ് മുഖ്ലിസ് (28), മുളക്കൽ വീട്ടിൽ ഹസീബ് (28) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. പ്രതികളായ ഇമിത്യാസും, സെയ്ത് സാബിക്കും സഹോദരങ്ങളാണ്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്.


ഒറ്റപ്പാലം പരിസര പ്രദേശങ്ങളിലെ ലഹരി വില്പനയുടെ പ്രധാന കണ്ണികളായ പ്രതികൾ കുറച്ച് ദിവസമായി പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികൾ മുമ്പും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. പ്രതികളുൾപ്പെടുന്ന ലഹരി വില്പന സംഘത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്. പി അശ്വതി ജിജി ഐപിഎസ്, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൾ മുനീർ, ഷൊർണൂർ ഡിവൈഎസ്പി ആർ മനോജ് കുമാർ, എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ഐശ്വര്യ സിയുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ സൗത്ത് പോലീസും, സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് മയക്കുമരുന്നും പ്രതികളേയും പിടികൂടിയത്.