
ദില്ലി: ഓപ്പറേഷൻ ചക്രയുടെ ഭാഗമായി രാജ്യത്തെ 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ് തുടരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈബർ കുറ്റവാളികളെ പിടികൂടാനാണ് റെയ്ഡ് നടക്കുന്നത്. 13 സംസ്ഥാനങ്ങളിലെ റെയ്‌ഡ് യുഎസ് കോൾ സെന്ററുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലാണ്.
ഇന്റർപോൾ, അമേരിക്കയിൽ നിന്നുള്ള എഫ്ബിഐ, കാനഡയിൽ നിന്നുള്ള റോയൽ കനേഡിയൻ മൗണ്ടൻ പൊലീസ്, ഓസ്ട്രേലിയയിൽ നിന്നുള്ള ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് എന്നിവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ രാജ്യത്തെമ്പാടും റെയ്ഡ് നടത്തുന്നത്.
രാജ്യത്തെ 105 സ്ഥലങ്ങളിലാണ് ഒരേ സമയം സിബിഐയും അതത് സംസ്ഥാനത്തെ പോലീസ് സേനയും ചേർന്ന് റെയ്ഡ് നടത്തുന്നത്.
സിബിഐ വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നാല് സ്ഥലങ്ങളിലും ഡൽഹിയിലെ അഞ്ച് സ്ഥലങ്ങളിലും ചണ്ഡീഗഡിലെ മൂന്ന് സ്ഥലങ്ങളിലും പഞ്ചാബ്, കർണാടക, അസം എന്നിവിടങ്ങളിലെ രണ്ട് സ്ഥലങ്ങളിലും തിരച്ചിൽ നടന്നിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയ്ഡിൽ ഒന്നര കോടി രൂപയും ഒന്നര കിലോ സ്വർണ്ണവും റെയ്ഡിൽ പിടികൂടിയെന്നാണ് ഔദ്യോഗിക വിവരം. പരിശോധനയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന നിരവധി തെളിവുകൾ കണ്ടെടുത്തതായും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തതായും സിബിഐ വ്യക്തമാക്കി. അഹമ്മദാബാദിലെയും പൂനെയിലെയും അനധികൃതമായി പ്രവർത്തിക്കുന്ന കോൾ സെന്ററുകളും സീൽ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.