play-sharp-fill
ശബരിമല നട നാളെ വീണ്ടും തുറക്കും, ആചാര ലംഘനത്തിനായി കാത്തിരിക്കുന്നത് 35 യുവതികൾ

ശബരിമല നട നാളെ വീണ്ടും തുറക്കും, ആചാര ലംഘനത്തിനായി കാത്തിരിക്കുന്നത് 35 യുവതികൾ

സ്വന്തം ലേഖകൻ

ശബരിമല: കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ വീണ്ടും തുറക്കാനിരിക്കെ കടുത്ത നിയന്ത്രണങ്ങളുമായി പോലീസ്. കൂടാതെ സംഘർഷ സാധ്യത നിലനിൽക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. കുംഭമാസപൂജകൾക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളിൽ യുവതികൾ സന്ദർശനം നടത്തിയേക്കാമെന്ന് സംസ്ഥാന ഇന്റലിജന്റ്‌സ് റിപ്പോർട്ട്. ഇത് തടയാൻ ഭക്തരും എത്തിയേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.കുംഭമാസ പൂജയ്ക്ക് ദർശനത്തിന് ഇതിനോടകം യുവതികളും ട്രാൻസ്ജെൻഡേഴ്സും അടക്കം 37 പേർ പൊലീസിനെ സമീപിച്ചിട്ടുണ്ട്.


പൊലീസ് പറയുന്ന സമയക്രമം അനുസരിച്ച് ദർശനം നടത്താമെന്നും സംരക്ഷണം നൽകണമെന്നുമാണ് ആവശ്യം. എന്നാൽ ഇവർക്ക് പോലീസ് കൃത്യമായ ഒരു മറുപടി നൽകിയിട്ടില്ല. യുവതി പ്രവേശനം ഉണ്ടായാൽ പ്രതിരോധിക്കാൻ ഹിന്ദു സംഘടനകൾ ശ്രമിക്കും. വിവിധ സാമൂഹിക മാധ്യമ കൂട്ടായ്മകളും യുവതികളെ ശബരിമലയിലേക്ക് എത്തിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മണ്ഡല-മകരവിളക്ക് കാലത്തിന്റെ അവസാനസമയത്ത് യുവതീപ്രവേശത്തിനെതിരേ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ അയ്യപ്പഭക്തരിൽനിന്ന് കാര്യമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതികളെത്തിയാൽ ഇത്തവണയും ഇത് തുടരുമെന്നാണ് വിലയിരുത്തുന്നത്. എഡിജിപി അനിൽ കാന്തിനാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അപേക്ഷകരെ അനുനയിപ്പിച്ച് മടക്കാനും സാധ്യതയുണ്ട്. ശബരിമല ദർശനത്തിൽ പൂർണതൃപ്തരാണെന്നും ഇനിയും സ്ത്രീകൾ ശബരിമലയിൽ പോകണമെന്ന് ബിന്ദുവും കനകദുർഗയും വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾ കൂട്ടമായി കുംഭമാസത്തിൽത്തന്നെ മലകയറണമെന്ന് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ബിന്ദുവും കനകദുർഗയും ആഹ്വാനം ചെയ്യുന്നുണ്ട്.