
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ ആരംഭിക്കാൻ തീരുമാനിച്ചു.
താലൂക്ക്, താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രികൾ, ജില്ലാ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലായിരിക്കും ഇത്തരം കൗണ്ടറുകൾ പ്രവർത്തിക്കുക.
ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, മുതിർന്ന പൗരന്മാർക്ക് ചികിൽസാ സൗകര്യങ്ങൾ കൂടുതൽ സുഗമമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും ആരോഗ്യ മന്ത്രി സാമൂഹ്യമാധ്യമങ്ങളിൽ കുറിപ്പിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


