
കോട്ടയം:വെളിയന്നൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ നിർമിക്കുന്ന ഒ.പി. ബ്ലോക്കിന്റെ ശിലാസ്ഥാപനം ആരോഗ്യ വനിതാക്ഷേമ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഞായറാഴ്ച (ഒക്ടോബർ 26) ഉച്ചകഴിഞ്ഞ് രണ്ടിന് ഓൺലൈനായി നിർവഹിക്കും.
ആയുർവേദ ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും.ഫ്രാൻസിസ് ജോർജ് എം.പി, നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ ഡോ. ഡി. സജിത് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു,
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സണ്ണി പുതിയിടം, അർച്ചന രതീഷ്, ജോമോൻ ജോണി, ഗ്രാമപഞ്ചായത്തംഗങ്ങളായ തങ്കമണി ശശി, ജിമ്മി ജെയിംസ്, ബിന്ദു ഷിജു, അനുപ്രിയ സോമൻ,ബിന്ദു സുരേന്ദ്രൻ, ബിന്ദു മാത്യു, ഉഷ സന്തോഷ്,

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടർ ഡോ.കെ.എസ്. പ്രിയ, ഐ.എസ്.എം. സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. പി.ആർ. സജി, ഐ.എസ്.എം. ഡി.എം.ഒ. ഡോ. ഐ.ടി. അജിത, എൻ.എ.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, ചിഫ് മെഡിക്കൽ ഓഫീസർ ഡോ. പി. രാജശ്രീ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുനിൽ എന്നിവർ പങ്കെടുക്കും




