play-sharp-fill
ഊട്ടിയിൽ എരുമകളുമായി കൂട്ടിയിടിച്ച് ട്രെയിൻ പാളം തെറ്റി : എരുമ ചത്തു:

ഊട്ടിയിൽ എരുമകളുമായി കൂട്ടിയിടിച്ച് ട്രെയിൻ പാളം തെറ്റി : എരുമ ചത്തു:

 

സ്വന്തം ലേഖകൻ
ഊട്ടി: ഊട്ടിയിലെ പർവത തീവണ്ടിപ്പാതയിൽ എരുമകളുമായി കൂട്ടിയിടിച്ച് ട്രെയിൻ പാളം തെറ്റി

ഒരു കോച്ചാണ് പാളം തെറ്റിയത്.


ഒരു എരുമ ചത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി ഭാഗത്തേക്ക് വരികയായിരുന്ന പർവ്വത തീവണ്ടി ഊട്ടി റെയിൽവേ സ്‌റ്റേഷനിലേക്ക് എത്തുന്നതിനിടെയാണ് അപകടം.

പാളത്തിൽ നിൽക്കുകയായിരുന്ന വളർത്തു എരുമകളുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഒരു എരുമ ചത്തതിനൊപ്പം മറ്റൊന്ന് സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

200-ലധികം യാത്രക്കാർ ഈ സമയം മൗണ്ടൻ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു.

ട്രെയിൻ പാളം തെറ്റിയതോടെ യാത്രക്കാരെ ഇറക്കി മറ്റ് ഗതാഗത സംവിധാനം ഏർപ്പെടുത്തി.

ട്രെയിൻ കോച്ചുകൾ പാളം തെറ്റിയ സ്ഥലത്ത് റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്