
ഊട്ടി: സമുദ്രനിരപ്പില്‍ നിന്ന് 2,240 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് നീലഗിരി മൗണ്ടൻ റെയില്‍വേയിലെ യാത്ര.
ഇപ്പോള്‍ ഇതാ ടോയ് ട്രെയിൻ യാത്രയുടെ ടിക്കറ്റ് നിരക്കുകള്‍ വർധിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണ് ‘മലകളുടെ റാണി’ എന്നറിയപ്പെടുന്ന ഊട്ടി. മനോഹരമായ മലനിരകളും തണുത്ത കാലാവസ്ഥയും കാരണം ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 2,240 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ടോയ് ട്രെയിൻ യാത്ര. പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാമെന്നതിനാല്‍ മിക്കവരും ഈ ട്രെയിൻ തിരഞ്ഞെടുക്കുന്നു.
നീലഗിരി മൗണ്ടൻ റെയില്‍വേ നഷ്ടത്തിലോടുന്നതിനാൽ ഇപ്പോഴിതാ നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. 1899-ല്‍ ആരംഭിച്ച ഈ സർവീസ്, 2005-ല്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചിരുന്നു. 2020-ല്‍ നിരക്ക് വർധിപ്പിച്ചതിന് ശേഷം 6 വർഷം കഴിഞ്ഞ് ഇപ്പോഴാണ് വീണ്ടും നിരക്ക് കൂട്ടുന്നത്. നിലവില്‍ 3 തരം ട്രെയിനുകളാണ് ഈ പാതയില്‍ ഓടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മേട്ടുപ്പാളയം – കൂനൂർ റൂട്ടിലെ ചരക്ക് കൂലി 204% വർധിപ്പിച്ചു. ഇതിന് പുറമെ, ട്രെയിനിന്റെ പ്രവർത്തന, അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകളും ഗണ്യമായി കൂടിയിട്ടുണ്ട്. എന്നാല്‍, സാധാരണ ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് 2020-ന് ശേഷം മാറ്റിയിരുന്നില്ല.
വരുമാന നഷ്ടം നികത്താനാണ് അടിസ്ഥാന നിരക്കില്‍ 5% വർധന വരുത്തുന്നത്. ഫസ്റ്റ് ക്ലാസ് സാധാരണ ടിക്കറ്റിന് 520 രൂപയില്‍ നിന്ന് 550 രൂപയായും, റിസർവ് ചെയ്ത ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 600 രൂപയില്‍ നിന്ന് 630 രൂപയായും നിരക്ക് ഉയർത്തി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരില്‍ നിന്ന് അധിക തുക ഈടാക്കില്ല.



