video
play-sharp-fill

ആളും ആരവവും ഒഴിഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറ, കോണ്‍ഗ്രസുകാരും കൈയ്യൊഴിഞ്ഞു

ആളും ആരവവും ഒഴിഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറ, കോണ്‍ഗ്രസുകാരും കൈയ്യൊഴിഞ്ഞു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കുള്ള തിരക്കും ഇല്ലാതായി.
തെരഞ്ഞെടുപ്പിന് മുന്‍പ് വരെ ദിവസവും നൂറുകണക്കിന് ആളുകളെത്തിയിരുന്ന ഇവിടെയിപ്പോള്‍ ആരും വരാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒട്ടേറെ ആളുകള്‍ ദിനംപ്രതി നിവേദനവും മറ്റുമായി കല്ലറ സന്ദര്‍ശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കേജുമായി ഏജന്‍സികളും എത്തിയിരുന്നു. അങ്ങനെ ഏജന്‍സികള്‍ വഴി കേരളത്തിലെ പല ഭാഗത്തുനിന്നും ആളുകളുമെത്തി. ആറ്റിങ്ങലില്‍ നിന്നുമാണ് 50 പേരടങ്ങുന്ന ആദ്യ സംഘമെത്തിയത്. ഭക്ഷണവും യാത്രാചെലവും എല്ലാം ഉള്‍പ്പെടുന്നതായിരുന്നു പാക്കേജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ കല്ലറ സന്ദര്‍ശിച്ചവര്‍ക്ക് ലോട്ടറിയടിച്ചെന്നും അത്ഭുത പ്രവര്‍ത്തി സംഭവിച്ചു എന്നൊക്കെയുള്ള വാര്‍ത്തകളായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ നിന്നും ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍, പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ജയിച്ചതിനുശേഷം ഇവിടെ സന്ദര്‍ശകര്‍ പൊടുന്നനെ ഇല്ലാതാകുകയായിരുന്നു. ഇപ്പോൾ ആളും ആരവവുമൊക്കെ ഒഴിഞ്ഞ് വിചനമായിരിക്കുകയാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറ.