play-sharp-fill
ഉമ്മൻ ചാണ്ടിയെ ബുധനാഴ്ച ഉച്ചയോടെ  ബാംഗ്ലൂരിലേയ്ക്ക് മാറ്റാൻ തീരുമാനം; യാത്ര എയർ ആംബുലൻസിൽ; മുൻപ് ചികിൽസ നടത്തിയ ബാംഗ്ലൂർ എച്ച്സിജിയിലെ ചികിൽസ തുടരും; പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ വേഗത്തിലാക്കി;മെഡിക്കൽ ബോർഡ് രൂപീകരിച്ച് സർക്കാർ

ഉമ്മൻ ചാണ്ടിയെ ബുധനാഴ്ച ഉച്ചയോടെ ബാംഗ്ലൂരിലേയ്ക്ക് മാറ്റാൻ തീരുമാനം; യാത്ര എയർ ആംബുലൻസിൽ; മുൻപ് ചികിൽസ നടത്തിയ ബാംഗ്ലൂർ എച്ച്സിജിയിലെ ചികിൽസ തുടരും; പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ വേഗത്തിലാക്കി;മെഡിക്കൽ ബോർഡ് രൂപീകരിച്ച് സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബുധനാഴ്ച രാവിലെ തന്നെ തുടർ ചികിൽസകൾക്കായി ബാംഗ്ലൂർ എച്ച്സിജി ആശുപത്രിയിലേയ്ക്ക് മാറ്റാൻ തീരുമാനം.

ഇന്ന് ഉച്ചയോടെ നിംസ് ആശുപത്രിയിൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ അവിടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് ബാംഗ്ലൂരിലേയ്ക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബാംഗങ്ങളുമായി സംസാരിച്ച പ്രതിപക്ഷ നേതാവ് അവിടെവച്ചുതന്നെ നേരിട്ട് എയർ ആംബുലൻസ് ബുക്ക് ചെയ്തു. നിലവിൽ പനി ബാധിതനായാണ് ഉമ്മൻ ചാണ്ടിയെ ഇവരുടെ ഫാമിലി ഡോക്ടർ ലളിത അപ്പുക്കുട്ടൻ ജോലി ചെയ്യുന്ന നിംസ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ആശുപ്രതിയിലേയ്ക്ക് മാറ്റണമെന്ന നിർദേശം പാർട്ടി നേതൃത്വം നൽകിയതോടെ നംസിലേയ്ക്ക് മാറ്റണമെന്നും കുടുംബാംഗങ്ങൾ തന്നെയാണ് നിർദേശം വച്ചത്.

എന്നാൽ ഇതുവരെ വീട്ടിലെ ചികിൽസകൾക്ക് നേതൃത്വം നൽകിയ ലളിത അപ്പുക്കുട്ടൻ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ നിംസിലെ ചികിൽസയോട് ബന്ധുക്കളിൽ ചിലർക്കും എതിർപ്പുകളുണ്ടായിരുന്നു.
ഇന്നലെ രാതി
തിരുവനന്തപുരത്തെത്തിയ ഇളയ മകൾ അച്ചു ഉമ്മന്റെ കൂടി താൽപര്യപ്രകാരമാണ് ഇന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് ബാംഗ്ലൂർ എച്ച്സിജിയിലെ തുടർ ചികിൽസകൾ ഉറപ്പാക്കിയത്.

അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിൽസയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വകുപ്പ് മേധാവി ഡോ. തോമസ് ഐപ്പിന്റെ നേതൃത്വത്തിൽ ആറംഗ മെഡിക്കൽ ബോർഡിന് സർക്കാർ രൂപം നൽകി.

മെഡിക്കൽ കോളജ് ഇൻടി വിഭാഗം മേധാവി ഡോ. വേണുഗോപാൽ എം, മെഡിസിൻ വിഭാഗം പ്രൊഫ. ഡോ. ശ്രീനാഥ് എസ്, ആർസിസി സർജിക്കൽ ഓങ്കോളജി വിഭാഗം അഡീ. പ്രൊഫ. ഡോ. രജനീഷ് കുമാർ, മെഡിക്കൽ കോളജ് റെസ്പിരേറ്ററി വിഭാഗം അസോ. പ്രൊഫ. ഡോ. കിരൺ വിഷ്ണു എന്നിവർ മെഡിക്കൽ ബോർഡിൽ അംഗങ്ങളായിരിക്കും.

മെഡിക്കൽ ബോർഡിനോട് അടിയിന്തിരമായി ഉമ്മൻ ചാണ്ടിയെ പരിശോധിച്ച് തുടർ ചികിൽസകൾക്ക് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Tags :