
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം; കൃത്രിമമായി ഓക്‌സിജന്‍ നല്‍കുന്നത് ഒഴിവാക്കി; ബാംഗ്ലൂരിലേക്ക് മാറ്റാമെന്ന് നിംസ് മെഡിക്കല്‍ ബോര്‍ഡ്
സ്വന്തം ലേഖിക
തിരുവനന്തപുരം: ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം.
ഉമ്മന്‍ ചാണ്ടിയെ ബാംഗ്ലൂരിലേക്ക് മാറ്റാമെന്ന് നിംസ് മെഡിക്കല്‍ ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ബോര്‍ഡും നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാംഗ്ലൂരിലേക്ക് പോകുന്നതില്‍ ഉമ്മന്‍ ചാണ്ടി ഡോക്ടര്‍മാരോട് സമ്മതമറിയിച്ചെന്നാണ് വിവരം. ഇക്കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകും.
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ കൃത്രിമമായി ഓക്‌സിജന്‍ നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഓക്‌സിജന്‍ നില മെച്ചപ്പെട്ടു.
ശക്തമായ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഉമ്മന്‍ ചാണ്ടി മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. പനിയും ശ്വാസതടസവും പൂര്‍ണമായും ഭേദമായി.
വി എം സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. പനി ഉള്‍പ്പെടെ മറ്റ് ബുദ്ധിമുട്ടുകള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഇപ്പോള്‍ ഇല്ല. ആരോഗ്യപ്രവര്‍ത്തകരോടും ബന്ധുക്കളോടും അദ്ദേഹം ഇപ്പോള്‍ സാധാരണ നിലയില്‍ സംസാരിക്കുന്നുണ്ട്.