
ഉമ്മൻ ചാണ്ടി ഇനി ജ്വലിക്കുന്ന ഓർമ്മ ; സ്നേഹംകൊണ്ട് ലോകം കീഴടക്കിയ ജനനായകന് മനുഷ്യക്കടലിൽ നിത്യവിശ്രമം ; ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പള്ളി മുറ്റത്ത് പ്രത്യേകമായി ക്രമീകരിച്ച കല്ലറയില്‍ അടക്കം ചെയ്തു; ശുശ്രൂഷകൾക്കു ശേഷം ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദിയറിയിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കേരളം കണ്ട എക്കാലത്തെയും ജനകീയനായ രാഷ്ട്രീയനേതാവിന് വികാരഭരിത വിട. മൂന്നു ദിവസം നീണ്ടുനിന്ന പൊതുദർശനം പൂർത്തിയാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശവസംസ്കാര ശുശ്രൂഷകള്‍ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പൂര്‍ത്തിയായി.
ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പള്ളി മുറ്റത്ത് പ്രത്യേകമായി ക്രമീകരിച്ച കല്ലറയില്‍ അടക്കി. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അഭിവാദ്യങ്ങള്‍ക്കൊപ്പം ചരിത്രമായി ആ യാത്രയയപ്പ്. മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും മതനേതൃത്വവും ചടങ്ങില്‍ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശുശ്രൂഷകൾക്കു ശേഷം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദിയറിയിച്ചു. സാധരണക്കാരനായി ജനിച്ച് ജീവിച്ച്, സാധരണക്കാരനായി മരിക്കണമെന്ന ആഗ്രഹം പിതാവ് പ്രകടിപ്പിച്ചതു കൊണ്ടാണ് സര്‍ക്കാരിന്റെ ആദരം വേണ്ടന്ന് വെച്ചതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പള്ളിയിലെത്തിച്ച മൃതദേഹത്തിൽ, അദ്ദേഹത്തിന്റെ മരണത്തിന്റെ മൂന്നാം ദിനം രാത്രി വൈകിയും ആയിരക്കണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരച്ചടങ്ങുകളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഞ്ചു മന്ത്രിമാര്‍ ചേര്‍ന്ന് പുഷ്പചക്രം അര്‍പ്പിച്ചു. എ.കെ.ആന്‍റണി ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പള്ളിയിലെത്തി.