
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പുറപ്പെട്ടു; ബർലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ചികിത്സ; പുലർച്ചെ 3.30ന് പുറപ്പെട്ട ഖത്തർ വഴിയുള്ള വിമാനത്തിലാണ് യാത്ര
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 3.30ന് പുറപ്പെട്ട ഖത്തർ വഴിയുള്ള വിമാനത്തിലാണ് യാത്ര. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലകളിൽ ഒന്നായ ബർലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ചികിത്സ. ബുധനാഴ്ച ഡോക്ടർമാർ പരിശോധിച്ച ശേഷം തുടർചികിത്സ തീരുമാനിക്കും. മക്കളായ മറിയയും ചാണ്ടി ഉമ്മനും ബെന്നി ബഹനാൻ എംപിയും ഉമ്മൻ ചാണ്ടിയെ അനുഗമിക്കുന്നുണ്ട്.
ചികിൽസാ ചെലവ് പാർട്ടി വഹിക്കും. തൊണ്ടയിലെ അസ്വസ്ഥത മൂലം 2019ൽ ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിൽസ തേടിയിരുന്നു.
Third Eye News Live
0
Tags :