
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച്, മാങ്ങാനം മന്ദിരം ആശുപത്രിയിൽ സ്ഥാപിച്ച ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഡയാലിസിസ് സെന്റർ ജൂലൈ 22-ന് വൈകിട്ട് 3ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
20 ഡയാലിസിസ് കിടക്കകൾ, നെഫ്രോളജി വിഭാഗം ഐസിയു, പകർച്ചവ്യാധികളുള്ള രോഗികൾക്കായി പ്രത്യേക ഐസലേഷൻ വിഭാഗം എന്നിവ ഉൾപ്പെടുന്ന ആധുനിക സൗകര്യങ്ങളുള്ള സെന്റർ 3 കോടി രൂപ ചെലവിലാണ് നിർമിച്ചത്. മാളിയേക്കൽ കുടുംബം സെന്ററിന്റെ നിർമാണച്ചെലവു വഹിച്ചു.
8 ലക്ഷം രൂപ വിലവരുന്ന ഓരോ ഡയാലിസിസ് മെഷീനുകളും വിവിധ സംഘടനകൾ സൗജന്യമായി നൽകിയതാണ്. റോട്ടറി ക്ലബ്, ലയൺസ് ക്ലബ്, മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി, കൊച്ചുകളീക്കൽ കുടുംബം എന്നിവയടക്കം നിരവധി കൂട്ടായ്മകളാണ് പദ്ധതിക്ക് സജീവ പിന്തുണ നൽകിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group