
‘അസുഖമെന്തെന്ന് ഡോക്ടര്‍മാര്‍ പറയാതെ എങ്ങനെ അറിയാം?’; ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന വാര്‍ത്ത തെറ്റെന്ന് മകന്‍ ചാണ്ടി ഉമ്മൻ.ഉമ്മന്‍ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടത്ര ചികിത്സ നല്‍കുന്നില്ലെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്ത്. 78കാരനായ ഉമ്മന്‍ചാണ്ടി 2019 മുതല്‍ ആരോഗ്യനില മോശമാണ്. നേരത്തെ അദ്ദേഹത്തെ കൊച്ചി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്.
‘ഞാനിപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ല. എന്റെ പിതാവിന്റെ അസുഖമെന്താണെന്ന് ഡോക്ടര്‍മാര്‍ പറയാതെ സമൂഹത്തിന് എങ്ങനെ അദ്ദേഹത്തിന്റെ അസുഖത്തെ കുറിച്ചറിയാന്‍ കഴിയും. ഈ ലോകത്ത് ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ്. 2019 ല്‍ അദ്ദേഹത്തിന് ഒരു ഗ്രോത്ത് കണ്ടിരുന്നു. ഇപ്പോള്‍ അത് സീറോ ആയി. വിദേശത്ത് നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടില്‍ തന്നെ അദ്ദേഹത്തിന് കുഴപ്പമില്ലെന്ന് പറഞ്ഞിരുന്നു. 2019 മുതലുള്ള കൃത്യമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ കയ്യിലുണ്ട്. ഡോക്ടര്‍മാരുടെ ഡയഗ്നോസിസ് എന്താണെന്നറിയാതെ എന്ത് അസുഖത്തിന്റെ കാര്യമാണ് ഇവരൊക്കെ പറയുന്നത്’, മകന്‍ വ്യക്തമാക്കി.’ഞാനിപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ല. എന്റെ പിതാവിന്റെ അസുഖമെന്താണെന്ന് ഡോക്ടര്‍മാര്‍ പറയാതെ സമൂഹത്തിന് എങ്ങനെ അദ്ദേഹത്തിന്റെ അസുഖത്തെ കുറിച്ചറിയാന്‍ കഴിയും. ഈ ലോകത്ത് ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ്. 2019 ല്‍ അദ്ദേഹത്തിന് ഒരു ഗ്രോത്ത് കണ്ടിരുന്നു. ഇപ്പോള്‍ അത് സീറോ ആയി. വിദേശത്ത് നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടില്‍ തന്നെ അദ്ദേഹത്തിന് കുഴപ്പമില്ലെന്ന് പറഞ്ഞിരുന്നു. 2019 മുതലുള്ള കൃത്യമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ കയ്യിലുണ്ട്. ഡോക്ടര്‍മാരുടെ ഡയഗ്നോസിസ് എന്താണെന്നറിയാതെ എന്ത് അസുഖത്തിന്റെ കാര്യമാണ് ഇവരൊക്കെ പറയുന്നത്’, മകന്‍ വ്യക്തമാക്കി.
‘ഇതേക്കുറിച്ച് സമയമാകുമ്പോള്‍ കൃത്യമായി പറയും. ശനിയാഴ്ച രാവിലെ രാജഗിരിയില്‍ നിന്ന് ബ്ലഡ് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അതില്‍ ഒരു പ്രശ്‌നവും ഇല്ല. അതുകൊണ്ടാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് കൊണ്ടുവന്നത്. എന്റെ കുടുംബവുമായി ബന്ധപ്പെട്ടതാണിതെല്ലാം. ഇതൊന്നും വാര്‍ത്തയാക്കാന്‍ ഞങ്ങള്‍ക്ക് ഒരു താത്പര്യവും ഇല്ല. അദ്ദേഹമിപ്പോള്‍ വിശ്രമത്തിലാണ്’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
