സംസ്ഥാനത്ത് അനാവശ്യ ഹർത്താലുകൾ ഒഴിവാക്കണം; ഉമ്മൻചാണ്ടി

Spread the love

സ്വന്തം ലേഖകൻ


വയനാട്: സംസ്ഥാനത്ത് അനാവശ്യ ഹർത്താലുകൾ ഒഴിവാക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹർത്താൽ നടത്തി ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്. അത് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചു കൊണ്ടാകരുതെന്നും ഉമ്മൻചാണ്ടി വയനാട് പറഞ്ഞു. ഹർത്താൽ ആഹ്വാനങ്ങൾ ജനം തള്ളിക്കളയണമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം പി മോഹൻദാസും അഭിപ്രായപ്പെട്ടു. ഹർത്താലിനെതിരെ ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഹർത്താൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. പ്രതിഷേധത്തിന് പുതിയ മാർഗങ്ങൾ കണ്ടെത്തണമെന്നും പി മോഹൻദാസ് പറഞ്ഞു.