video
play-sharp-fill
ഉമ്മൻചാണ്ടിയ്ക്ക് കെ.എസ്.ഇ.ബിയുടെ വക എട്ടിന്റെ പണി ; മുൻ മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വീടിന് ലഭിച്ചത് 27,000 രൂപയുടെ കറന്റ് ബിൽ

ഉമ്മൻചാണ്ടിയ്ക്ക് കെ.എസ്.ഇ.ബിയുടെ വക എട്ടിന്റെ പണി ; മുൻ മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വീടിന് ലഭിച്ചത് 27,000 രൂപയുടെ കറന്റ് ബിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തിരുവനന്തപുരത്തെ വീടിന് ലഭിച്ചത് 27,000 രൂപയുടെ കറണ്ട് ബിൽ. എന്നാൽ ഇത്രയും തുകയുടെ ബില്ല് തോന്നിയതുപോലെ ഇട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.

മുൻപത്തെ കറന്റ്് ചാർജ് അടക്കാത്തത് കൊണ്ടാണ് ഇത്രയും തുക ഇത്തവണ വർദ്ധിച്ചതെന്നാണ് കെ.എസ്.ഇ. ബി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂജപ്പുര സെക്ഷന് കീഴിലാണ് ഉമ്മൻചാണ്ടിയുടെ തിരുവനന്തപുരത്തെ വസതി. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പേരിലാണ് കെ.എസ്.ഇ.ബിയുടെ കണക്ഷൻ.

ലോക് ഡൗൺ കാലത്ത് എല്ലാവർക്കും നൽകിയത് പോലെ ഉമ്മൻചാണ്ടിക്കും ഉപയോഗത്തിന്റെ ശരാശരി കണക്കാക്കിയാണ് വൈദ്യുതി ബിൽ നൽകിയത്. 8,195 രൂപയായിരുന്നു ആ സമയത്തെ ബിൽതുക.

എന്നാൽ ഉമ്മൻചാണ്ടി ഇത് അടച്ചിരുന്നില്ല. ലോക് ഡൗൺ ഇളവിനെതുടർന്ന് കെ.എസ്.ഇ.ബി റീഡിങ് പുനരാരംഭിച്ചിരുന്നു. ഇതേ തുടർന്ന് ജൂൺ ആറിന് യഥാർത്ഥ റീഡിങ് പ്രകാരമുളള പുതിയ ബില്ലും നൽകുകയായിരുന്നു.

നാലുമാസത്തെ ആകെ ഉപയോഗം 3,119 യൂണിറ്റാണ്. കരുതൽ നിക്ഷേപത്തിന് നൽകേണ്ട 879 രൂപ കുറച്ച് പുതിയ ബിൽ നൽകി. അങ്ങനെയാണ് ബിൽ തുക 27,176 രൂപയ ആയതെന്നാണ് കെ.എസ്.ഇ.ബി ചൂണ്ടിക്കാണിക്കുന്നത്.