
കോട്ടയം: ഇന്ത്യയിലെ ഏറ്റവും വലിയ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഓഫീസായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ (ഉമ്മൻ ചാണ്ടി ഭവൻ) നിർമിച്ചിരിക്കുന്ന ഓഫീസ് മാർച്ച് 1ന് വൈകുന്നേരം 4 മണിക്ക് പ്രതിപക്ഷനേതാവ് വി ഡി സതിശൻ ഉദ്ഘാടനം ചെയ്യും.
പാർട്ടിയുടെയും പോഷകസംഘടനകളുടെയും ഘടക കക്ഷികളുടെയും പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
പാർട്ടിയുടെ മുൻ വാർഡ് പ്രസിഡന്റും നിലവിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ AD ബാബു മറ്റംകോട്ടിൽ സൗജന്യമായി നൽകിയ സ്ഥലത്ത് കോൺഗ്രസ് പാർട്ടിയുടെ മുൻ നേതാക്കളായ പി ഐ മത്തായി പയ്യപ്പിള്ളിൽ മെമ്മോറിയൽ ഓഫീസും ഓ സി ജോസഫ് മെമ്മോറിയൽ ഹാളുമായാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group