ഉമ്മൻ ചാണ്ടി ഭവന പദ്ധതിക്ക് കൂരോപ്പടയിൽ തുടക്കമായി; ചാണ്ടി ഉമ്മൻ എം എൽ എ താക്കോൽ ദാനം നിർവഹിച്ചു

Spread the love

സ്വന്തം ലേഖകൻ
കോത്തല: ഒ.സി ആശ്രയ ട്രസ്റ്റിൻ്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഉമ്മൻ ചാണ്ടി ഭവനം എന്ന പദ്ധതിയിലെ ആദ്യ ഭവനം പൂർത്തിയായി. ഭവനത്തിൻ്റെ താക്കോൽ ദാനം കൂരോപ്പട പഞ്ചായത്തിലെ കോത്തല പന്ത്രണ്ടാം മൈലിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സാബു സി കുര്യൻ അധ്യക്ഷനായിരുന്നു.

video
play-sharp-fill

അയർക്കുന്നം ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ.രാജു, ഗ്രാമ പഞ്ചായത്തംഗം കുഞ്ഞൂഞ്ഞമ്മ കുര്യൻ, നേതാക്കളായ ഹരി ചാമക്കാല, സച്ചിൻ മാത്യു, അഭിലാഷ് ളാക്കാട്ടൂർ, ബെന്നി കെ കോര,

എൽ.എസ്. കുര്യൻ, ടോമി മേക്കാട്ട്, രാജേന്ദ്രൻ തേരേട്ട്, ആർ.രാമചന്ദ്രൻ നായർ, ജോബി ജേക്കബ്, ജോൺസൺ മാത്യു, റിൻസ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group