video
play-sharp-fill

ജനത്തിന് ആശ്വാസം; രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു; തീരുമാനം, കേന്ദ്ര മന്ത്രിസഭായോഗത്തിൽ ; ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് നേരത്തെ നല്‍കിയ സബ്‌സിഡിക്ക് പുറമെയാവും ഈ കിഴിവ്

ജനത്തിന് ആശ്വാസം; രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു; തീരുമാനം, കേന്ദ്ര മന്ത്രിസഭായോഗത്തിൽ ; ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് നേരത്തെ നല്‍കിയ സബ്‌സിഡിക്ക് പുറമെയാവും ഈ കിഴിവ്

Spread the love

സ്വന്തം ലേഖകൻ 

ഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും പ്രയോജനം കിട്ടും. ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് നേരത്തെ നല്‍കിയ സബ്‌സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക.

വിലക്കയറ്റം വളരെ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരുന്നത്. നിരവധി തവണ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇതുവരേയും വില കുറച്ചിരുന്നില്ല. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ പാചക വാതക വില സിലിണ്ടറിന് 200 രൂപ കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് 200 രൂപ ഇളവ് ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നെടുത്ത തീരുമാന പ്രകാരം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 200രൂപ കുറയ്ക്കുകയായിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ തീരുമാനം അറിയിച്ചത്. നിലവില്‍ വളരെ ആശ്വാസകരമായ സംഭവമാണ്. നിലവില്‍ 19 കിലോ വരുന്ന സിലിണ്ടറുകള്‍ക്ക് 1600രൂപയിലധികം വില വരുന്നുണ്ട്. 200 രൂപ കുറയുന്നതോടെ വളരെ ആശ്വാസമാവും. ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് 200 രൂപ കൂടി കുറയും.