
സ്വന്തം ലേഖകൻ
ഓച്ചിറ: കാറും കണ്ടയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്കും കാല്‍നട യാത്രക്കാരായ രണ്ടു പേര്‍ക്കും ഗുരുതര പരിക്ക്.
ദേശീയപാതയില്‍ ഓച്ചിറ പ്രമീയര്‍ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 6.30നായിരുന്നു അപകടം. സാരമായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ ആലപ്പുഴ പുന്നപ്ര തയ്യില്‍ വീട്ടില്‍ റിസാഫ് അലി, കാല്‍നടക്കാരായ കായംകുളം കൃഷ്ണപുരം ചേങ്ങറ തെക്കതില്‍ രവി (45), ബന്ധു ചേങ്ങറ തെക്കതില്‍ ശരത് (32) എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോറി ഡ്രൈവര്‍ ഇടുക്കി നെടുംകണ്ടം പച്ചടി മുതിയിടത്ത് ചേങ്ങര തെക്കതില്‍ റോയിക്ക് (50) നിസാര പരിക്കുണ്ട്.
ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ സിമന്റ് കയറ്റി വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി കാല്‍നടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. ഓച്ചിറ പൊലീസ് കേസെടുത്തു.