ഒ.എൻ.വി സ്മൃതി സദസ്സ് ഇന്ന് കുമരകത്ത്:
സ്വന്തം ലേഖകൻ
കുമരകം : പുരോഗമന കലാ സാഹിത്യ സംഘം കുമരകം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിൻ്റെ മഹാകവി ഒ എൻ വി കുറുപ്പിൻ്റെ എട്ടാം ചരമവാർഷിക ദിനമായ ഇന്ന് അനുസ്മരണം സംഘടിപ്പിക്കുന്നു. വൈകുന്നേരം 4.30 ന് കുമരകം ഗ്രാമപഞ്ചായത്തിന് സമീപം സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രൊഫസർ ജെയിംസ് മണിമല അനുസ്മരണ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു,പുരോഗമന കലാ സാഹിത്യ സംഘം കോട്ടയം ഏരിയാ സെക്രട്ടറി എ എം ബിന്നു , കുമരകം ഗവ. എച്ച് എസ് എസ് പ്രിൻസിപ്പൽ സുനിത ടീച്ചർ, സി പി എം സൗത്ത് ലോക്കൽ സെക്രട്ടറി കെ.എസ് സലിമോൻ, നോർത്ത് ലോക്കൽ സെക്രട്ടറി ടി.വി സുധീർ, മേഘലാ ഭാരവാഹികളായ കെ.ജി ബിനു ,അനിൽകുമാർ പി.കെ, എസ്.ഡി പ്രേംജി തുടങ്ങിയവർ സംസാരിക്കും.
കുമരകത്തെ കലാകാരന്മാർ അണിനിരക്കുന്ന
ഒ എൻ വി യുടെ ഗാനങ്ങളുടെ അവതരണവും ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group