ഒരു രൂപയുടെ പുതിയ നോട്ടുകൾ ഉടൻ വിപണിയിലെത്തും
സ്വന്തം ലേഖകൻ
ഡൽഹി: ഒരു രൂപയുടെ പുതിയ നോട്ടുകൾ ഉടൻ വിപണിയിലെത്തും. നോട്ടിൽ ഗവ ഓഫ് ഇന്ത്യയ്ക്കു പകരം ഭാരത് സർക്കാർ എന്നാണ് അച്ചടിച്ചിരിക്കുന്നത്. സാധാരണ മറ്റ് നോട്ടുകൾ റിസർവ് ബാങ്കാണ് അച്ചടിച്ച് പുറത്തിറക്കുന്നത്. 9.7X 6.3 സെന്റീമീറ്ററാണ് പുതിയ ഒരു രൂപ നോട്ടിന്റെ വലുപ്പം. കൂടാതെ നോട്ടിൽ 15 ഇന്ത്യൻ ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെടുത്തും. ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പ് ഉണ്ടാകും. നോട്ടിൽ ഒരൂ രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ ചിഹ്നവും, സത്യമേവ ജയതേ എന്ന ചിഹ്നവും പതിച്ചിരിക്കും.
Third Eye News Live
0