കളിക്കുന്നതിനിടെ ഒന്നര വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു.

Spread the love

ഡൽഹി: കളിക്കുന്നതിനിടെ ഒന്നര വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബീഹാറിലെ വെസ്റ്റ് ചമ്പരൻ ജില്ലയിലാണ് അവിശ്വസനീയമായ സംഭവം നടന്നത്.

അപകടനില തരണം ചെയ്ത കുഞ്ഞ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മജൗലിയ ബ്ലോക്കിലുള്ള മൊച്ച്‌ഹി ബങ്കത്വ ഗ്രാമത്തിലെ വീട്ടില്‍ കളിക്കുകയായിരുന്നു ഗോവിന്ദ എന്ന ഒന്നര വയസുകാരൻ.

ഇതിനിടെ ചെറു മൂർഖൻ കുഞ്ഞിന്റെ സമീപമെത്തി. കയ്യിലുണ്ടായിരുന്ന കളിപ്പാട്ടം കൊണ്ട് പാമ്പിനെ അടിച്ച ശേഷം അവൻ അതിനെ എടുത്ത് കടിക്കുകയായിരുന്നു. അടിയും കടിയും ഏറ്റതോടെ മൂർഖൻ ഉടൻ ചത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബ്ദം കേള്‍ക്കാത്തതിനെ തുടർന്ന് വീട്ടുകാർ വന്ന് നോക്കുമ്പോള്‍ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു.

സമീപത്ത് തന്നെ ചത്ത മൂർഖനുമുണ്ടായിരുന്നു. പരിഭ്രാന്തരായ കുടുംബം കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടനില തരണം ചെയ്ത കുഞ്ഞ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്.