play-sharp-fill
ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ വിസർജ്യം കൊടുത്തു വിട്ട അദ്ധ്യാപികക്കെതിരെ നടപടി സ്വീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ വിസർജ്യം കൊടുത്തു വിട്ട അദ്ധ്യാപികക്കെതിരെ നടപടി സ്വീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

 

സ്വന്തം ലേഖിക

നെടുങ്കണ്ടം: നിക്കറിനുള്ളിൽ മലവിസർജനം നടത്തിയ ഒന്നാംക്ലാസ് വിദ്യാർഥിയുടെ ബാഗിൽ വിസർജ്യം പൊതിഞ്ഞ് അദ്ധ്യാപിക കൊടുത്തുവിട്ട സംഭവത്തിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

25000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാണ് വിധി.പൊതുപ്രവർത്തകനും, ഹൈക്കോടതി അഭിഭാഷകനുമായ ജോബി ജോളി 2018ലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് നൽകി പരാതിയിലാണ് വിധി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ മനുഷ്യാവകാശ കമ്മിഷന്റേതാണ് ഉത്തരവ്. നഷ്ടപരിഹാരത്തിനൊപ്പം, അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണം എന്നും സർക്കാരിന് നിർദേശമുണ്ട്. നെടുങ്കണ്ടം എസ്ഡിഎ സ്‌കൂൾ അധികൃതർക്കെതിരെയായിരുന്നു പരാതി.