
മകന്റെ ഓണ്‍ലൈൻ ചൂതാട്ടം ഒരു കുടുംബത്തെ തകർത്തു: 22 കാരനും മാതാപിതാക്കളും ആത്മഹത്യചെയ്തു: ഒന്നും രണ്ടുമല്ല 30 ലക്ഷം രൂപയുടെ കടമാണ് വരുത്തി വച്ചത്
നിസാമാബാദ്: ഓണ്‍ലൈൻ ചൂതാട്ടത്തിലൂടെ മകൻ വരുത്തിവച്ച ലക്ഷങ്ങളുടെ കടം വീട്ടാനാവാതെ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. ദമ്പതികളും മകനും സ്വന്തം വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം.
രംഗനവേണി സുരേഷ് (53), ഭാര്യ ഹേമലത (45), മകൻ ഹരീഷ് (22) എന്നിവരാണ് മരിച്ചത്. കോവിഡ് സമയത്ത് ഹരീഷ് ഓണ്‍ലൈൻ മൊബൈല്‍ ഗെയിമുകള്‍ക്ക്
അടിമയായിരുന്നുവെന്നും ഇതാണ് കുടുംബത്തിന് 30 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടാക്കിയതെന്നുമാണ് വിവരം. കൈവശമുണ്ടായിരുന്ന കൃഷി ഭൂമി വിറ്റെങ്കിലും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബത്തിന് കടബാധ്യത തീർക്കാൻ കഴിഞ്ഞില്ല. ഒടുവില്‍ സമ്മർദം സഹിക്കാനാവാതെ കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.
പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി കേസ് എടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Third Eye News Live
0