ഓൺലൈൻ വഴി വാഹനങ്ങൾ വാടകയ്ക്ക് വാങ്ങി ഉടമയറിയാതെ തമിഴ്നാട്ടിൽ മറിച്ചു വിറ്റ സംഭവം; ഒരാൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് മറിച്ച് വിറ്റ കേസിൽ ഒരാൾ അറസ്റ്റിൽ. ചിറയൻകീഴ് സ്വദേശി അൽ അമീനാണ് പിടിയിലായത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്.

ഓൺലൈൻ വഴി വാഹനങ്ങൾ വാടകയ്ക്ക് എടുക്കും. ഉടമകളറിയാതെ തമിഴ്നാട്ടിൽ കൊണ്ട് പോയി വിൽക്കും. അല്ലെങ്കിൽ പണയം വെയ്ക്കും. അൽ അമീന്റെ തട്ടിപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നാളുകൾക്ക് മുന്പ് തന്നെ ചിറയൻകീഴ് കടക്കാവൂർ ആറ്റിങ്ങൽ സ്റ്റേഷനുകളിൽ സമാന കേസുകൾ ഉണ്ട്. ആറു മാസം മുമ്പ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പിടിയിലായത്.

ആലപ്പുഴയിലെ പൂച്ചാക്കലിൽ ഒളിവിലായിരുന്നു. പല ഇടനിലക്കാർ വഴിയാണ് തട്ടിപ്പ്.

ഇയാൾക്കൊപ്പമുണ്ടായിരുന്ന സനൽകുമാർ രണ്ട് മാസം മുമ്പ് അറസ്റ്റിലായിരുന്നു. നിലവിൽ ജാമ്യത്തിലാണ്.

പ്രതികൾക്ക് അന്തർ സംസ്ഥാന വാഹനക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.