video
play-sharp-fill

ഓൺലൈൻ ട്രേഡിങ്ങിൽ 3 കോടി രൂപയുടെ തട്ടിപ്പ്: 2 യുവാക്കളെ റിമാൻഡ് ചെയ്തു

ഓൺലൈൻ ട്രേഡിങ്ങിൽ 3 കോടി രൂപയുടെ തട്ടിപ്പ്: 2 യുവാക്കളെ റിമാൻഡ് ചെയ്തു

Spread the love

 

ആലപ്പുഴ: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് താമരശ്ശേരി കരുവൻപൊയിൽ സ്വദേശികളായ മുഹമ്മദ് മിസ്ഫിർ (20) ജാബിർ (19) എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

 

മാന്നാറിലെ മുതിർന്ന പൗരന് 2.67 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിൽ ആലപ്പുഴ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുഹമ്മദ് മിസ്ഫിർ പിടിയിലായത്. വെൺമണിയിലെ യുവാവിന് 1.3 കോടി നഷ്ടപ്പെട്ട സംഭവത്തിൽ വെൺമണി  പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തന്‍റെ അമ്മയുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങൾ പിൻവലിപ്പിച്ച് തട്ടിപ്പുകാർക്ക് കൈമാറിയതിനാണ് ജാബിർ അറസ്റ്റിലായത്.

 

കോഴിക്കോട് കൊടുവള്ളിയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജാബിറിനെ ചെങ്ങന്നൂർ ജ്യുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് ഒന്നാം കോടതിയിലും മിസ്ഫിറിനെ ആലപ്പുഴ സിജെഎം കോടതിയിലും ഹാജരാക്കി. ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group