ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ്; ഫിൻബ്രിഡ്ജ് ക്യാപിറ്റൽ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്തു ; പ്രതി ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ഒരു കോടി 6 ലക്ഷം രൂപയോളം തട്ടിയ കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശി ഗോബിഷ് കെ.പി(36)ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.

2025 ഫെബ്രുവരി മുതൽ മെയ് വരെ ഫിൻബ്രിഡ്ജ് ക്യാപിറ്റൽ എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചാൽ അമിത ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയുടെ കയ്യിൽ നിന്നും 1,06,40,491/- രൂപ തട്ടിയെടുക്കുകയായിരുന്നു.

ചങ്ങനാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐ.പിഎസിന്റെ നിർദ്ദേശപ്രകാരം കോട്ടയം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരന്റെ കൈയ്യിൽ നിന്നും വാങ്ങിയെടുത്ത പണം പലവിധ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുള്ളതായി അന്വേഷണത്തിൽ
കണ്ടെത്തി. ഇങ്ങനെ തട്ടിയെടുത്ത പണം എസ്.ബി.ഐയുടെ നടുവണ്ണൂർ ശാഖയിലെ അക്കൗണ്ടിൽ നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചത്.

 

സൈബർ പോലീസ് സ്റ്റേഷൻ ഐ.പി എസ്.എച്ച്.ഒ ഹണി കെ ദാസിന്റെ മേൽനോട്ടത്തിൽ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സന്ദീപ് ജെ.എ.എസ്‌.ഐ അരുണ, എസ്.പി.ഒ മാരായ ടോമി സേവിയർ, തോമസ് സ്റ്റാൻലി, സി.പി.ഒ നിയാസ് എം.എ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടുന്നത്.

വിശദമായ ചോദ്യം ചെയ്യലിൽ ഒരു ലക്ഷം രൂപയ്ക്ക് ആയിരം രൂപ കമ്മീഷൻ നിരക്കിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയതാണ് എന്നും അക്കൗണ്ടിൽ പണം വന്നാൽ ഉടൻ വിവരം തട്ടിപ്പുകാരെ അറിയിക്കുകയും പണം അവർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു രീതി എന്നും അറസ്റ്റിലായ പ്രതി പറഞ്ഞു.