play-sharp-fill
ഓൺലൈനിന്റെ ഈ കെണിയിൽ വീഴരുതെ..! പെണ്ണുണ്ടെന്നു പറഞ്ഞ് യുവാക്കളെ ചൂണ്ടയിട്ട് ഓൺലൈൻ സെക്‌സ് റാക്കറ്റ്; കെണിയിൽ വീഴുന്നവർക്ക് ധനനഷ്ടവും മാനഹാനിയും ബാക്കി

ഓൺലൈനിന്റെ ഈ കെണിയിൽ വീഴരുതെ..! പെണ്ണുണ്ടെന്നു പറഞ്ഞ് യുവാക്കളെ ചൂണ്ടയിട്ട് ഓൺലൈൻ സെക്‌സ് റാക്കറ്റ്; കെണിയിൽ വീഴുന്നവർക്ക് ധനനഷ്ടവും മാനഹാനിയും ബാക്കി

ക്രൈം ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്തെ ഓൺലൈൻ പെൺവാണിഭറാക്കറ്റുകൾ യുവാക്കളെയും സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ആളുകളെയും കെണിയിൽപെടുത്താൻ പുതിയ നമ്പരുകളുമായി രംഗത്ത്. പണവും മാനവും പോയാലും കൂടുതൽ കുടുക്കിൽപ്പെടേണ്ട എന്നു കരുതി പലരും പരാതി നൽകാൻ തയ്യാറാകാറുമില്ല.
ഇത്തരത്തിൽ സെക്‌സ് റാക്കറ്റിൽ കുടുങ്ങി 24,000 രൂപ നഷ്ടമായ ഒരാൾ കൊച്ചി സിറ്റി സൈബർ സെല്ലിൽ പരാതിനൽകിയതോടെയാണ് തട്ടിപ്പ് പൊലീസ് മനസ്സിലാക്കിയത്. പുറത്തുപറഞ്ഞാൽ നാണക്കേടായതിനാൽ പലരും പരാതിപ്പെടാറില്ല. ഇതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.
ഗൂഗിളിൽ എസ്‌കോർട്ട് സൈറ്റുകൾ തിരയുന്നവർക്കുമുന്നിൽ കേരളം, മലയാളി തുടങ്ങിയ പേരുകളിൽ തുടങ്ങുന്ന വെബ്സൈറ്റുകൾ പ്രത്യക്ഷപ്പെടും. ഒരു മൊബൈൽ നമ്പറും നൽകിയിട്ടുണ്ടാകും. ഇതിൽ വിളിച്ചാൽ ചതി ഉറപ്പ്. മലയാളികൾതന്നെയാണ് ഫോൺ എടുക്കുക. ഒരുപാട് പെൺകുട്ടികൾ കൈയിലുണ്ടെന്നും ചിത്രം മൊബൈലിലേക്ക് അയക്കാമെന്നും അറിയിക്കും. ഫോട്ടോ അയക്കുന്നതിനുമുമ്പ് പണം ആവശ്യപ്പെടും. രണ്ടായിരം രൂപ മുതലാണ് വാങ്ങുന്നത് ഇത് ഓൺലൈനിൽ അടയ്ക്കുന്നതോടെ ഫോട്ടോ നൽകും.
തുടർന്ന് പെൺകുട്ടിക്കായി മുൻകൂട്ടി അഡ്വാൻസ് നൽകണമെന്ന് പറയും. ആകെ കരാറിന്റെ 20 ശതമാനം അഡ്വാൻസ് നൽകിയാൽ പെൺകുട്ടിയെ എത്തിക്കാമെന്നായിരിക്കും വാക്ക്. പതിനായിരങ്ങളാണ് അഡ്വാൻസ് വാങ്ങുന്നത്. പണം നൽകി ഇവർ അറിയിക്കുന്ന സ്ഥലത്തെത്തുന്നവരെ കാത്ത് വീണ്ടും ഫോൺവിളിയെത്തും. ആവശ്യപ്പെട്ട പെൺകുട്ടിക്ക് പെട്ടെന്ന് മറ്റൊരത്യാവശ്യം വന്നുവെന്നും കൂടുതൽ പണം നൽകിയാൽ വേറെ പെൺകുട്ടിയെ അയക്കാമെന്നുമായിരിക്കും വാഗ്ദാനം. വീണ്ടും പണം അയച്ചുകഴിഞ്ഞാൽ പിന്നെ ഇവരെ വിളിച്ചാൽ ഫോണെടുക്കില്ല.


സംസ്ഥാനത്ത് ഓൺലൈൻ സെക്സ് റാക്കറ്റുകൾ ഇപ്പോഴും സജീവമാണ്. ഓൺലൈൻ സൈറ്റുകൾ വഴിയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. ഓപ്പറേഷൻ ബിഗ് ഡാഡി പോലുള്ള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടും ഫലമുണ്ടാവുന്നില്ല. സംസ്ഥാനത്തെ ഓൺലൈൻ സെക്സ് റാക്കറ്റുകൾക്ക് എതിരെ പൊലീസ് നിരവധി നടപടികൾ സ്വീകരിക്കുകയും ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ പ്രത്യേക പദ്ധതി തന്നെ നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും ഇത്തരക്കാരെ തളക്കാനായിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവങ്ങൾ കാണുമ്പോൾ വ്യക്തമാകുന്നത്. പഴയ സൈറ്റുകൾ വഴി, പഴയ രീതിയിൽത്തന്നെയാണ് ഇപ്പോഴും ഇടപാടുകൾ പുരോഗമിക്കുന്നത്. ഇതിനൊപ്പമാണ് ചതിക്കുഴിയിലൂടെ പണം തട്ടുന്നവരും. സംസ്ഥാനത്ത് എല്ലായിടത്തും ഇവർക്ക് സർവീസുണ്ട്.
ഓൺലൈൻ വഴി രതിസുഖം തേടുന്നവർ സൂക്ഷിക്കുക. ചതിയുടെ പെൺകെണികൾ ഒരുക്കി കാത്തിരിക്കുന്നത് സാമ്പത്തികമായി ചൂഷണം ചെയ്യുന്നവർ മാത്രമല്ല മാരകമായ ലൈംഗിക രോഗങ്ങൾ പകർന്നു തരുന്നവർ കൂടെയാണ്. ലൈംഗിക സുഖവും മയക്കുമരുന്നും യഥേഷ്ടം വിപണം ചെയ്യുന്ന സംഘങ്ങൾ സംസ്ഥാനത്ത് പിടിമുറുക്കുകയാണ്. സംസ്ഥാനത്ത് ഓൺലൈൻ പെൺവാണിഭം സജീമായിരിക്കുകയാണ് എസ്‌കോർട്ട്, മസാജ് എന്നെല്ലാം പറഞ്ഞ് ഓൺലൈനിൽ പരസ്യം നൽകിയാണ് പല സംഘങ്ങളും പ്രവർത്തിക്കുന്നത്. ടൂറിസ്റ്റുകളും പ്രവാസികളും ബിസിനസ്സുകാരും എല്ലാം ഇവരുടെ കസ്റ്റമേഴ്സിൽ ഉൾപ്പെടുന്നു. ഫ്ളാറ്റുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഹൗസ് ബോട്ടുകൾ തുടങ്ങിയവയിൽ ഇവർ കസ്റ്റമേഴ്സിനായി വിവിധ പ്രായത്തിലുള്ള സ്ത്രീകളെ എത്തിച്ചു നൽകുന്നു.
നേരത്തെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡുകളും അറസ്റ്റുകളും ഓൺലൈൻ മാംസവ്യാപാരത്തിനു താൽക്കാലികമായി ശമനം വരുത്തിയിരുന്നു. അന്ന് ഓൺലൈൻ വഴി പെൺവാണിഭം നടത്തിയ സംഘത്തെ പ്രത്യേക അന്വേഷണ സംഘം തന്ത്രപരമായി കുടുക്കുകയായിരുന്നു. കസ്റ്റമർ എന്ന നിലയിൽ പൊലീസ് സംഘം ഇവരെ ബന്ധപ്പെടുകയും ഹോട്ടലിൽ എത്തിയപ്പോൾ അറസ്റ്റിലാക്കുകയുമായിരുന്നു. അനാശാസ്യത്തിനു പിടിയിലാകുന്നവർ പിന്നീട് പുറത്തിറങ്ങി വീണ്ടും അതേ തൊഴിലിൽ ഏർപ്പെടുന്നത് സാധാരണമാണ്. ഇത്തരക്കാരെ കർശനമായി നിരീക്ഷിക്കുവാനും ഇവരെക്ക്തിരെ ഉള്ള കേസുകൾ വീഴ്ചയില്ലാതെ നടത്തുന്നതിനും സർക്കാർ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാറില്ല. ഇതാണ് ഇപ്പോഴത്തെ തട്ടിപ്പുകൾക്കും കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group