play-sharp-fill
സുന്ദരികളുടെ ഫോട്ടോ കാണിച്ച് മണിക്കൂറിന് മുവായിരം മുതൽ 8000 എന്നിങ്ങനെ ഇടപാട് ഉറപ്പിക്കും : ശേഷം ഹോട്ടൽ മുറിയിലെത്തിയാൽ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കവരും ; തൽപര കക്ഷികളിൽ നിന്നും പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു

സുന്ദരികളുടെ ഫോട്ടോ കാണിച്ച് മണിക്കൂറിന് മുവായിരം മുതൽ 8000 എന്നിങ്ങനെ ഇടപാട് ഉറപ്പിക്കും : ശേഷം ഹോട്ടൽ മുറിയിലെത്തിയാൽ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കവരും ; തൽപര കക്ഷികളിൽ നിന്നും പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു

സ്വന്തം ലേഖകൻ

കണ്ണൂർ : സുന്ദരികളുടെ ഫോട്ടോ കാണിച്ച് മണിക്കൂറിന് മുവായിരം മുതൽ 8000 എന്നിങ്ങനെ ഇടപാട് ഉറപ്പിക്കും. ശേഷം ഹോട്ടൽ മുറിയിലെത്തിയാൽ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കവരും. തൽപര കക്ഷികളിൽ നിന്നും പണം തട്ടുന്ന സംഘങ്ങൾ കണ്ണൂരിലും വ്യാപകമാവുന്നു. പെൺകുട്ടികളുടെ ചിത്രം അയച്ചു നൽകിയതിനു ശേഷം മുൻകൂറായി പണമടയ്ക്കാൻ നിർദ്ദേശിക്കും. കാഷ് ഡിപ്പോസിറ്റിംഗ് മെഷീൻ വഴി പണം അടയ്ക്കാനാണ് ഇവർ കൂടുതലായും ആവശ്യപ്പെടുന്നത്.

ഇതിനു ശേഷം അവർ സ്ലിപ് വാട്‌സ്ആപ്പ് അയച്ചു കൊടുക്കാൻ അവർ ആവശ്യപ്പെടും. എന്നാൽ പണം അടച്ചു കഴിഞ്ഞാൽ എന്തു സ്ലിപ് അയച്ചു കൊടുത്തിട്ടും കാര്യമില്ല. പിന്നെ വിളിച്ചാൽ അവർ ഫോണെടുക്കില്ല. ഇതുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത പെൺകുട്ടികളുടെ ഫോട്ടോയാണ് ഇവർ ഇരകളെ വീഴ്ത്താൻ ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയയിലും മറ്റും പെൺകുട്ടികൾ പങ്കുവയ്ക്കുന്ന ഫോട്ടോകളാണ് ഇത്തരക്കാർ ദുരുപയോഗം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ നിരവധി ആളുകൾക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്. മണിക്കൂറിന് 3000, ഒരു രാത്രി 8000 എന്നിങ്ങനെ വിവിധ പാക്കേജുകളാണ് സംഘം മുൻപോട്ടു വയ്ക്കുന്നത്. പണം പോയാൽ പരാതിയുമായി പോകാനാണ് ഭാവമെങ്കിൽ പിന്നെ സ്വരം ഭീഷണിയടേതാവും. ലക്ഷക്കണക്കിന് രൂപയാണ് സംഘം ഇത്തരത്തിൽ തട്ടിയിരിക്കുന്നത്. ആവശ്യക്കാരെ ഹോട്ടലിലേക്ക് ആകർഷിച്ച ശേഷം ഹോട്ടൽ റൂമിൽ വച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടുന്നതാണ് രീതി. നാണക്കേട് ഭയന്ന് ആരും കേസുമായി മുമ്‌ബോട്ടു പോകാത്തത് ഇത്തരക്കാർ വളവുമാകുന്നു