വ്യാജ നിക്ഷേപ തട്ടിപ്പ്: 19കാരനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കബളിപ്പിച്ചത് 200 പേരെ, ഇരട്ടി ലാഭം വാഗ്ദാനം ചെയ്തു 42 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

Spread the love

 

അജ്‌മീർ: വ്യാജ നിക്ഷേപ തട്ടിപ്പിൽ 19 കാരൻ തട്ടിയെടുത്തത് 42 ലക്ഷം രൂപ. ഏകദേശം 200 പേരെ ആണ് യുവാവ് കബളിപ്പിച്ചത്. സംഭവത്തിൽ രാജസ്ഥാനിലെ അജ്‌മീർ സ്വദേശിയായ കാഷിഫ് മിർസയാണ് അറസ്റ്റിലായത്.

 

ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവർസ് ഉള്ള ഒരു ‘ഇൻഫ്ലുവൻസർ’ കൂടിയാണ് യുവാവ്. ലാഭം ഇരട്ടിയാക്കിത്തരാമെന്ന് പറഞ്ഞാണ് നിരവധി പേരിൽ നിന്ന് പണം തട്ടിയത്. 99,999 രൂപ നിക്ഷേപിച്ചാൽ 13 ആഴ്ചയ്ക്കുള്ളിൽ 1,39,999 രൂപ ആകും എന്നതടക്കമായിരുന്നു ഇയാൾ നൽകിയ വാഗ്ദാനം.

 

ആദ്യ ഘട്ടങ്ങളിൽ കുറച്ച് ലാഭം ആളുകൾക്ക് നൽകി ഇയാൾ വിശ്വാസ്യത പിടിച്ചെടുത്തു. ശേഷം ലാഭം ലഭിക്കാതെയായെന്ന് പോലീസ് പറയുന്നു. യുവാവിന്റെ പക്കൽ നിന്ന് ഒരു ഹ്യൂണ്ടായ് വെർണ കാർ, നോട്ടെണ്ണല്‍ മെഷിൻ, നിരവധി ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയും പോലീസ് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group