video
play-sharp-fill
വീണ്ടും ഓൺലൈൻ തട്ടിപ്പ്: വിദേശ മലയാളിയിൽ നിന്നും നാലര കോടി രൂപ തട്ടിയെടുത്തു, ഓൺലൈൻ ട്രേഡിങ്ങിൽ ലാഭം വാഗ്ദാനം, ഉത്തരേന്ത്യൻ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

വീണ്ടും ഓൺലൈൻ തട്ടിപ്പ്: വിദേശ മലയാളിയിൽ നിന്നും നാലര കോടി രൂപ തട്ടിയെടുത്തു, ഓൺലൈൻ ട്രേഡിങ്ങിൽ ലാഭം വാഗ്ദാനം, ഉത്തരേന്ത്യൻ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

 

പെരുമ്പാവൂർ: സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ ട്രേഡിങ്ങിലൂടെ വിദേശ മലയാളിയെ കബളിപ്പിച്ച് നാലര കോടി രൂപ തട്ടിയെടുത്തു. അമേരിക്കയിൽ താമസിക്കുന്ന പെരുമ്പാവൂർ സ്വദേശിയായ യുവാവാണ് പരാതിക്കാരൻ.

 

ദുബായിൽ വെച്ച് ഇയാൾ ഒരു ഉത്തരേന്ത്യൻ സംഘത്തെ പരിചയപ്പെടുകയും ഓൺലൈൻ ട്രേഡിങ് ആപ്പിലൂടെ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം സമീപിച്ചത്. മൂന്നു മാസത്തിനുള്ളിൽ കോടി കണക്കിന് രൂപയാണ് തട്ടിയെടുത്തത്. ഓഗസ്റ്റ് 12 മുതൽ നവംബർ 11 വരെയുള്ള കാലയളവിൽ നാല് കോടി നാലര കോടി രൂപയാണ് കബളിപ്പിച്ചത്.

 

ആദ്യം നിക്ഷേപിച്ച ഘട്ടത്തിൽ ഒരു വലിയ തുക ലാഭമായി നൽകിയിരുന്നു. പിന്നീട് ഒരു നിക്ഷേപത്തിനും ലാഭം ലഭിച്ചില്ല. മാത്രമല്ല ഇവരുമായി ബന്ധപ്പെടാനും സാധിച്ചിരുന്നില്ല. അതോടെ തട്ടിപ്പാണെന്നുള്ള സംശയത്തെ തുടർന്ന് എറണാകുളം റൂറൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഉത്തരേന്ത്യൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ തട്ടിപ്പ് സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തട്ടിപ്പിന് പിന്നിൽ വലിയൊരു സംഘം ഉണ്ടെന്ന് തന്നെയാണ് പോലീസ് വിലയിരുത്തൽ. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി അധികൃതർ അറിയിച്ചു.