
സ്വന്തം ലേഖിക
തൊടുപുഴ: ഓണ്‍ലൈൻ റമ്മി കളിയ്ക്ക് അടിമപ്പെട്ട് തൂങ്ങി മരിച്ച റോഷ് നഷ്ടപ്പെടുത്തിയത് ലക്ഷങ്ങള്‍.
ജോലി ചെയ്ത് ലഭിക്കുന്നതും കടം വാങ്ങിയും ലക്ഷങ്ങള്‍ റമ്മി കളിയില്‍ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിലെ ഏകമകനായ റോഷ്, ഏതാനും ദിവസം മുൻപ് തന്റെ സഹോദരിക്ക് മാരകരോഗം ബാധിച്ചെന്നും അടിയന്തിര ചികിത്സ വേണമെന്നും സഹായം നല്‍കണമെന്നും സഹപ്രവര്‍ത്തകരോട് കള്ളം പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാവരും ചേര്‍ന്ന് 80,000 രൂപ കഴിഞ്ഞ ദിവസം പിരിച്ചു നല്‍കിയിരുന്നു. ഈ പണവും ഇയാള്‍ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയതായാണ് വിവരം.
കാസര്‍കോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്ക്കല്‍ റെജി – റെജീന ദമ്ബതികളുടെ മകൻ പി.കെ.റോഷ് (23) ആണ് മരിച്ചത്. പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു.
ബുധൻ രാത്രി എട്ടരയ്ക്കാണ് റിസോര്‍ട്ടിനു സമീപമുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ ഇയാളെ സഹപ്രവര്‍ത്തകര്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റോഷ് ഏറെ നാളായി ഓണ്‍ലൈൻ റമ്മി കളിയില്‍ അടിമയായിരുന്നു എന്നാണ് വിവരം.
ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.