
കോട്ടയം: കൊച്ചി, കോട്ടയം കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങൾ കേന്ദ്രീകരിച്ച് വൻകിട ഓൺലൈൻ പെൺവാണിഭ സംഘം സജീവമായി പ്രവർത്തിക്കുന്നു. ഈ സംഘത്തിൽ 18 വയസ് പ്രായം മുതൽ 35 വയസ് വരെയുള്ളവരാണ് ഉള്ളത്.
കൂടുതലും കോളേജ്, നഴ്സിംഗ്, ഐ.ടി മേഖലയിൽ പഠിക്കുന്നവരും, ജോലി ചെയ്യുന്നവരുമാണ് എന്നുള്ളതാണ് പ്രത്യേകത.
ഇതിൽ വിവാഹിതരായവരുമുണ്ട്. ഉത്തരേന്ത്യൻ കേന്ദ്രീകരിച്ച് ഓൺലൈൻ ഏജൻസികൾക്കാണ് പെൺവാണിഭത്തിൻ്റെ ചുമതല. ഇവിടെ നടത്തിപ്പുകാർ മലയാളികളും. ഒരു നിശ്ചിത തുക ബുക്കിംഗ് ഫീസ് അടച്ച് കഴിഞ്ഞാൽ ഉപഭോക്താവിന് അഭിരുചി അനുസരിച്ച് പെൺകുട്ടികളെ തെരഞ്ഞെടുക്കാൻ ഫോട്ടോ നടത്തിപ്പുകാർ വാട്സ് ആപ്പിൽ അയച്ചു നൽകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുത്ത എത്തിചേരേണ്ട സ്ഥലവും, ഹോട്ടലും ഗൂഗിൾ മാപ്പ് സഹിതം ബുക്ക് ചെയ്തയാൾക്ക് അയച്ച് നൽകും. അവിടെ കൃത്യമായി എത്തിയാൽ ഒരു തുക മണിക്കൂറിന് 3000 മൂതൽ 10000 രുപ വരെ ഗൂഗിൾ പേ, അല്ലെങ്കിൽ ജിപേ ചെയ്യുവാൻ സംഘം ആവശ്യപ്പെടും. ഇതിൽ ഹോട്ടൽ മുറിയുടെ വാടക ഉൾപ്പെടെ ചേർത്താണ് തുക നിശ്ചയിച്ചിട്ടുള്ളത്.
ഈ തുക അടച്ചാൽ ഉടൻ നേരിട്ട് ഉപഭോക്താക്കൾക്ക് ഫോൺ കോൾ വരും പെൺകുട്ടിയുടെ സുരക്ഷിതത്തിനായി 5000രൂപ മുതൽ 20000 രൂപ വരെ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കാൻ നിർദ്ദേശം വരും. ഇതും മണിക്കൂർ അനുസരിച്ചാണ് തുക നിശ്ചയിച്ചിട്ടുള്ളത് ഈ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ച് കഴിഞ്ഞാൽ ഉപഭോക്താവിന് യുവതി താമസിക്കുന്ന ഹോട്ടൽ മുറിയുടെ നമ്പർ തരും ഹോട്ടലിലെ ആരോടും ചോദിക്കാതെ മുറിയിൽ എത്താം. ഈ ഇടപാടിൽ ഹോട്ടലുകാർക്ക് ലാഭമാണ്, ഇതുപോലെ ഓരോ ജില്ലയിലും ഓൺലൈൻ പെൺവാണിഭം കൊഴുക്കുന്നുണ്ട്. റൂമിൽ ചെല്ലുന്നതിന് മുമ്പ് കസ്റ്റമർക്ക് അവസാന സന്ദേശവും വാട്സ് ആപ് കിട്ടും. എന്നിട്ട് വർക്ക് കഴിഞ്ഞ റൂമിൽ നിന്നും പുറത്തേക്കിറങ്ങി കഴിഞ്ഞാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു തരുമെന്നും, അതിനായി ഗൂഗിൾ പേ നമ്പർ, ജീ പേ നമ്പർ നൽകുവാൻ നടത്തിപ്പുകാർ അറിയിക്കും.
എന്നാൽ ഓൺലൈനിൽ ഫോട്ടോ കണ്ട് ബുക്ക് ചെയ്ത യുവതിയായിരിക്കില്ല ഹോട്ടൽ മുറിയിൽ ഇതുപോലെ നിരവധി സംഭവങ്ങൾ ദിവസവും നടക്കുന്നുണ്ട് കേരളത്തിൽ ഈ ഓൺലൈൻ പെൺവാണിഭ ചതിക്കുഴികളിൽ വീഴുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഇവിടെ സെക്യൂരിറ്റി ഡെപ്പോസിറ്റും, ആവശ്യപ്പെട്ട് ആദ്യം അടച്ച് പണവും നഷ്ടപ്പെടുന്നു.
ഈ ചതിക്കുഴികളിൽ വിഴുന്നവർ പൊലീസിൽ പരാതിപ്പെടാൻ മാനം ഓർത്ത് ധൈര്യം കാണിക്കാറില്ല. ഇതുപോലെയുള്ള ഓൺലൈൻ പെൺവാണിഭ സൈറ്റുകൾക്ക് എതിരെ ബന്ധപ്പെട്ട വകുപ്പ് അധികൃതർ നിയമനടപടികൾ സ്വീകരിക്കാൻ വൈകും തോറും കേരളത്തിൽ ഓൺലൈൻ പെൺവാണിഭം സജീവമായി പ്രവർത്തിക്കും എന്നതാണ് വാസ്തവം.



