ട്രേഡ് പ്രോഫിറ്റ് ഫണ്ട് എന്ന സംരംഭത്തില്‍ പണം നിക്ഷേപിച്ചാല്‍ 30 ശതമാനം വരെ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടി ; രണ്ടു പേർ അറസ്റ്റിൽ

Spread the love

കൊച്ചി : ഓണ്‍ലൈൻ തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. കൊല്ലം മയ്യനാട് രമണിക വീട്ടില്‍ ഗ്യാരി ദാസ് (67), കാക്കനാട് ചിറ്റേത്തുകര രാജഗിരി വാലി റോഡില്‍ എസ്.ആർ. ഹെയ്റ്റില്‍ താമസിക്കുന്ന സന്തോഷ്‌കുമാർ (57) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോർത്ത് പൊലീസ് പിടികൂടിയത്.

മാച്ച്‌താബർ ഇൻഫർനോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ ട്രേഡ് പ്രോഫിറ്റ് ഫണ്ട് എന്ന സംരംഭത്തില്‍ പണം നിക്ഷേപിച്ചാല്‍ 30 ശതമാനം വരെ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച്‌ കലൂർ സ്വദേശിയായ പരാതിക്കാരന്‍റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പ്രതികളുടെ വിവിധ ബ്രാഞ്ചുകളിലെ അക്കൗണ്ടിലേക്ക് 7,10,000 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ച്‌ തട്ടിയെടുക്കുകയായിരുന്നു.

കൊല്ലത്തുനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സമാന രീതിയില്‍ നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഗ്യാരി ദാസിനെതിരെ കൊല്ലം ഇരവിപുരം സ്റ്റേഷനിലും ബംഗളൂരു സിറ്റിയിലെ കബ്ബണ്‍ പാർക്ക് സ്റ്റേഷനിലും വഞ്ചനാക്കേകേസുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group