രാജ്ഭവനിലെ മാധ്യമനിയന്ത്രണം കാടത്തം; മലയാളം ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ പ്രതിഷേധിച്ചു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : അസാധാരണ നടപടിയുമായി രാജ്ഭവന്‍.ഒരുവിഭാഗം മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കി വാര്‍ത്താ സമ്മേളനം നടത്തിയ ഗവര്‍ണ്ണറുടെ നടപടിക്കെതിരെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി മലയാളം ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍.റിപ്പോര്‍ട്ടര്‍ ടീവി , മീഡിയവന്‍ ,അമൃത ടി വി ,കൈരളി ടി വി ,ജയ്ഹിന്ദ് തുടങ്ങിയ കേരളത്തിലെ പ്രമുഖമാധ്യമ സ്ഥാപനങ്ങളെ ഒഴിവാക്കിയത് എന്ത് അടിസ്ഥാനത്തിലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കണമെന്ന് മലയാളം ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍
സംസ്ഥാന കമ്മിറ്റി ഇറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ ഭരണഘടന പ്രകാരം ഔദ്യോഗിക പദവിയില്‍ ഇരിക്കുന്നവരാരും ഇത്തരത്തില്‍ ഒരു വിഭാഗം മാധ്യമ പ്രവത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കണമെങ്കില്‍ മാധ്യമ സ്ഥാപനങ്ങള്‍ ഇനി മെയില്‍ വഴി അറിയിക്കണമെന്ന രാജ്ഭവന്റെ തിട്ടൂരം അംഗീകരിക്കാനാവില്ല. ഭരണ ഘടന അനുശാസിക്കുന്നതാണ് സ്വതന്ത്ര മാധ്യമപ്രര്‍ത്തനം.ഇത് ഒരു വ്യക്തിയുടെ വാര്‍ത്താ സമ്മേളനമല്ല മറിച്ച് കേരള ഗവര്‍ണറുടെ വാര്‍ത്താസമ്മേളനമായിരുന്നു.അത് ജനങ്ങളെ അറിയിക്കേണ്ടത് മാധ്യമ പ്രതിനിധികളുടെ ജോലിയാണ്.തൊഴില്‍ നിഷേധനമാണ് രാജ്ഭവന്‍ നടത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെതിരെ മലയാളം ഓണ്‍ലൈന്‍ മീഡയ അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി പ്രതിഷേധിക്കുന്നതായി സംസ്ഥാന പ്രസിഡണ്ട് എ കെ ശ്രീകുമാര്‍,സംസ്ഥാന ജന.സെക്രട്ടറി ഉമേഷ് കുമാര്‍ എന്നിവര്‍ സംയുക്തമായിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.