
സ്വന്തം ലേഖകൻ
കണ്ണൂര്‍: ആഴ്ചതോറും പതിനഞ്ചായിരം രൂപ ലാഭവിഹിതം കിട്ടുമെന്ന് വിശ്വസിപ്പിച്ച് 1,75,000 രൂപ കൈപ്പറ്റിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.
ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത തൃശൂര്‍ വെങ്കിടക്ക് പാട്ടുരെ നാലകത്ത് കണ്ണോത്ത് ഹൗസില്‍ എന്‍.കെ.സിറാജുദ്ദീന്‍ (31) ഭാര്യ സിത്താര മുസ്തഫ (22) തൃശൂര്‍ എരുമപ്പെട്ടിയിലെ വെള്ളുത്തടത്തില്‍ വി.എ.ആഷിഫ് റഹ്മാന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഴ്ചതോറും പതിനഞ്ചായിരം രൂപ ലാഭവിഹിതം തിരിച്ചു കിട്ടുമെന്ന് വിശ്വസിപ്പിച്ച് 2021 സെപ്റ്റംബര്‍ 10 ന് പരാതിക്കാരനില്‍ നിന്ന് 1,75,000 രൂപ വാങ്ങി. പണമൊന്നും തിരിച്ചു കിട്ടാഞ്ഞതിനെത്തുടര്‍ന്ന് ചാലാട്ടെ ടി.കെ.മുഹമ്മദ് നിഹാലിന്റെ പരാതിയില്‍ ബല്ലാര്‍ഡ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യൂ നെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് സ്ഥാപനത്തിലെ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ ബന്ധുവില്‍ നിന്നുമുള്‍പ്പെടെ നിരവധി പേരില്‍ നിന്നും സമാന രീതിയില്‍ പണം തട്ടിയതാ യി പൊലീസ് പറഞ്ഞു.
കണ്ണൂരിന് പുറമെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് പോലെ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന. മണി ചെയിന്‍ തട്ടിപ്പ് രൂപത്തിലാണത്രെ ഇവരുടെയും ഇടപാട്.
സിഐക്ക് പുറമെ തൃശൂരില്‍ നിന്നും പ്രതികളെ പിടികൂടാന്‍ എഎസ്‌ഐ’. അജയന്‍, ചക്കരക്കല്‍ എസ്‌ഐ.രാജീവന്‍, പൊലീസുദ്യോഗസ്ഥരായ ഷാജി, സ്‌നേഹേഷ്, പ്രമോദ്, ശരത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.