ഓൺലൈൻ മാധ്യമങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ നിർബന്ധം: ഓൺലൈൻ രംഗത്ത് കള്ളനാണയങ്ങളെ കുടുക്കാൻ സർക്കാർ
സ്വന്തം ലേഖകൻ
ഡൽഹി: പത്രമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ തോന്ന്യാസങ്ങൾ എഴുതിക്കൂട്ടുന്നവർക്ക് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. ഓൺലൈൻ വാർത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധിതമാക്കുന്ന നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ്മന്ത്രാലയം തയ്യാറെടുത്തതോടെയാണ് ഇതു സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾ യാഥാർത്ഥ്യത്തിലായത്.
നിലവിൽ ദിനപത്രങ്ങൾ രജിസ്റ്റർ ചെയ്യുന്ന മാതൃകയിൽ ഇന്ത്യൻ ന്യൂസ് പേപ്പർ രജിസ്ട്രാർ (ആർഎൻഐ) സമക്ഷം ഓൺലൈൻ മാധ്യമങ്ങളും രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിർബന്ധമാക്കുന്ന നിയമ നിർമാണത്തിനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ ദിനപത്രങ്ങൾ രജിസ്റ്റർ ചെയ്യുന്ന മാതൃകയിൽ ഇന്ത്യൻ ന്യൂസ് പേപ്പർ രജിസ്ട്രാർ (ആർഎൻഐ) സമക്ഷം ഓൺലൈൻ വാർത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷനും പൂർത്തിയാക്കുന്ന നിയമ നിർമ്മാണത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷനില്ലാത്ത വാർത്താ വെബ്‌സൈറ്റുകളുടെ പ്രവർത്തനം പുതിയ നിയമം നിലവിൽ വരുന്നതോടെ നിയമവിരുദ്ധമായിമാറും.
ഓൺലൈൻ വാർത്താ മാധ്യമങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷൻ ഓഫ് പ്രസ് ആൻഡ് പീരിയോഡിക്കൽ (ആർപിപി) ബിൽ -2019 ന്റെ കരട് രൂപം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലുള്ള 1867 ലെ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് ബുക്‌സ് (പി.ആർ.ബി) ചട്ടങ്ങൾ ഇതോടെ ഒഴിവാക്കപ്പെടും. പുതിയ നിയമം നിലവിൽ വരുന്നതോടെ ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും മാധ്യമസ്ഥാപന ഉടമ വാർത്തകൾക്കെല്ലാം ഉത്തരവാദിയാവും.
അതേസമയം നേരത്തെ തന്നെ ആർഎൻഐയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ദിനപത്രങ്ങളുടെ വെബ്‌സൈറ്റുകൾക്ക് വീണ്ടും പ്രത്യേകം രജിസ്‌ട്രേഷൻ ആവശ്യമുണ്ടോ എന്ന് ബിൽ വ്യക്തമാക്കുന്നില്ല.മാധ്യമങ്ങളുടെ പ്രവർത്തനം വിലയിരുത്തൽ, രജിസ്‌ട്രേഷൻ പിൻവലിക്കൽ എന്നിവ ഉൾപ്പടെയുള്ള കാര്യങ്ങൾ രജിസ്ട്രാർ ജനറലിന്റെ ചുമതലയാവും. ‘പ്രസ് ആന്റ് രജിസ്‌ട്രേഷൻ അപ്പല്ലേറ്റ് ബോർഡ്’ എന്ന പേരിൽ അപ്പീൽ നൽകാനുള്ള പ്രത്യേക ബോർഡ് രൂപീകരിക്കാനും കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു.
ഇന്റർനെറ്റ്, മൊബൈൽ നെറ്റ് വർക്ക്, കംപ്യൂട്ടർ എന്നിവ വഴി പ്രചരിക്കുന്ന ടെക്സ്റ്റ്, ശബ്ദം, വീഡിയോ, ഗ്രാഫിക്‌സ് ഉൾപ്പെടുന്ന വാർത്താ ഉള്ളടക്കങ്ങൾ എന്നർത്ഥമാക്കുന്ന ‘ന്യൂസ് ഓൺ ഡിജിറ്റൽ മീഡിയ’ എന്ന വിശാലാർഥത്തിലുള്ള നിർവചനമാണ് ഓൺലൈൻ മാധ്യമങ്ങൾക്ക് ബില്ലിൽ നൽകിയിരിക്കുന്നത്.ഇനി മുതൽ ഒരു പ്രസ് രജിസ്ട്രാർ ജനറൽ എന്ന നിയന്ത്രണാധികാരി ഉണ്ടാവും.