ടെലഗ്രാമിൽ പാർട്ട് ടൈം ജോലിയുടെ പരസ്യം: ഓൺലൈനിൽ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

Spread the love

 

കല്‍പ്പറ്റ: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ്  അറസ്റ്റില്‍. മലപ്പുറം തിരൂര്‍ സ്വദേശി കെ.പി. ഫഹദിനെയാണ് (28) വയനാട് സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തത്.

 

ടെലഗ്രാമില്‍ കണ്ട പാര്‍ട് ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിൽ അകപ്പെടുന്നത്. പാർട് ടൈം ജോലിക്കായി ബന്ധപ്പെട്ട പരാതിക്കാരനെ കൊണ്ട് yumdishes എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചു.

 

തുടര്‍ന്ന്, വിവിധ ഭക്ഷണ സാധനങ്ങള്‍ക്ക് റിവ്യൂ നൽകാനായിരുന്നു നിർദേശം. പ്രതിഫലമായി വലിയ തുകകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. പിന്നീട് 33 ലക്ഷം രൂപ യുവാവിൽ നിന്ന്  തട്ടിയെടുക്കുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group