play-sharp-fill
വായ്പ്പ വാഗ്ദാനം സ്വീകരിച്ചില്ല; ഭീഷണിപ്പെടുത്തി ഓൺലൈൻ സംഘം ; ഉയർന്ന തുകയുടെ വായ്പ്പ നിരസിച്ചു ; യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു ; സൈബർ സെല്ലിൽ പരാതി നൽകി യുവാവ്

വായ്പ്പ വാഗ്ദാനം സ്വീകരിച്ചില്ല; ഭീഷണിപ്പെടുത്തി ഓൺലൈൻ സംഘം ; ഉയർന്ന തുകയുടെ വായ്പ്പ നിരസിച്ചു ; യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു ; സൈബർ സെല്ലിൽ പരാതി നൽകി യുവാവ്

സ്വന്തം ലേഖകൻ

പത്തനംതിട്ട:പത്തനംതിട്ട തിരുവല്ലയിൽ വായ്പ്പ വാഗ്ദാനം നിരസിച്ചതിന് യുവാവിനെ ഭീഷണിപ്പെടുത്തി ഓൺലൈൻ സംഘം. ഉയർന്ന തുകയുടെ വായ്പ്പ നിരസിച്ചതിന് യുവാവിന്റെ മോർഫ് ചെയ്ത ഫോട്ടോകൾ പുറത്തു വിടുകയായിരുന്നു.

തിരുവല്ലയിലെ തുകലശ്ശേരി കുന്നംപുരത് എസ അനില്കുമാറിനെയാണ് ഭീഷണിപ്പെടുത്തിയത്. തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് അനിൽ സൈബർ സെല്ലിൽ പരാതി നൽകി. അനിൽ 3 തവണയായി 20000 രൂപ വീതം കടമെടുക്കുകയും തിരിച്ചടക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു ശേഷം ഒരു ലക്ഷം രൂപയുടെ വായ്പ്പ നൽകാമെന്ന് പറഞ്ഞപ്പോൾ നിരസിച്ചതിനാലാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.