video
play-sharp-fill

രാജ്യത്ത് ഓണ്‍ലൈന്‍ വാതുവയ്പ് നിരോധിക്കും; ഓണ്‍ലൈന്‍ ഗെയിം  ഉപയോഗിക്കാന്‍ പ്രായപരിധി; 18 വയസിന് താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണം; ഗെയിമിംഗ് പ്ലാറ്റ്ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം; കരട് പുറത്തിറക്കി

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ വാതുവയ്പ് നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ഗെയിം ഉപയോഗിക്കാന്‍ പ്രായപരിധി ഏര്‍പ്പെടുത്തും. 18 വയസിന് താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരട് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുള്ള മാര്‍ഗരേഖ ഫെബ്രുവരിയില്‍ പുറത്തിറക്കാനാണ് സര്‍ക്കാര്‍ ശ്രമം. കരടിന് മേല്‍ അടുത്തയാഴ്ച മുതല്‍ അഭിപ്രായം അറിയിക്കാം.

വാതുവയ്പിന്റെയോ ചൂതാട്ടത്തിന്റെയോ സ്വഭാവമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അനുമതിയുണ്ടാകില്ലെന്ന് കരട് മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

18വയസിന് താഴെയുള്ളവര്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുകയാണെങ്കില്‍ അതിന് മാതാപിതാക്കളുടെ അനുമതി വേണം. ഗെയിമിംഗ് പ്ലാറ്റ്ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ ഉണ്ട്.