video
play-sharp-fill
ഓണ്‍ലൈന്‍ വാതുവയ്പ്പ് ഗെയിമുകള്‍ നിയന്ത്രിക്കും’, കേന്ദ്രീകൃത നിയമം ആലോചനയിൽ; കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

ഓണ്‍ലൈന്‍ വാതുവയ്പ്പ് ഗെയിമുകള്‍ നിയന്ത്രിക്കും’, കേന്ദ്രീകൃത നിയമം ആലോചനയിൽ; കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

സ്വന്തം ലേഖകൻ

ദില്ലി:ഓണ്‍ലൈന്‍ വാതുവയ്പ്പ് ഗെയിമുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്രീകൃത നിയമം ആലോചിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.കഴിഞ്ഞ ദിവസം കേരളത്തില്‍ ഉണ്ടായ ആത്മഹത്യ അടക്കം ചൂണ്ടിക്കാട്ടിയുള്ള കെ മുരളീധരന്‍ എംപിയുടെ ചോദ്യത്തിന് ആണ് കേന്ദ്ര ഐടി മന്ത്രി പാര്‍ലമെൻ്റിൽ മറുപടി നൽകിയത്.

ഗെയിമില്‍ പണം നഷ്ടപ്പെട്ടവര്‍ ആത്മഹത്യ ചെയ്യുന്നത് വളരെ ഗൗരവത്തോടെ ആണ് കേന്ദ്രം കാണുന്നത് .കേന്ദ്രീകൃത നിയമ നിര്‍മാണം സങ്കീര്‍ണമായ വിഷയമാണ്.സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും എന്നും കേന്ദ്രമന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക്ഡൗൺ കാലത്ത് ഓണ്‍ലൈന്‍ റമ്മി അടക്കം വലിയ വെല്ലുവിളി ഉയര്‍ത്തിയ സമയത്താണ് കേരള സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കിയത്. കേരളാ ഗെയിമിംഗ് ആക്ടിലെ സെക്ഷന്‍14(എ) ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച്‌ ഉത്തരവ് ഇറക്കി.

ഐ.എസ്.ആര്‍.ഒ കരാര്‍ ജീവനക്കാരന്‍ മുതല്‍ തൃശൂരിലെ പതിനാലുകാരന്‍ വരെ അരഡസനോളംപേര്‍ പണംനഷ്ടമായി ജീവനൊടുക്കി അവസ്ഥയില്‍ ആയിരുന്നു അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവിനെ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ അതിവേഗം ഹൈക്കോടതിയില്‍ മറികടന്നു.

ഓണ്‍ലൈനില്‍ പണംവച്ചുള്ള റമ്മി കളി വൈദഗ്ദ്ധ്യം വേണ്ട കളിയാണെന്നും ഭാഗ്യപരീക്ഷണമല്ലെന്നും ഹൈക്കോടതിയില്‍ വാദിച്ചാണ് കേരളാ ഗെയിമിംഗ് ആക്ടിലെ സെക്ഷന്‍14(എ) ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഈ കമ്പനികള്‍ മറികടന്നത്.

Tags :