video
play-sharp-fill

ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ച വിരാട് കൊഹ്‌ലിയേയും തമന്നയേയും അറസ്റ്റ് ചെയ്യണം ; ഹർജിയുമായി അഭിഭാഷകൻ ഹൈക്കോടതിയിൽ

ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ച വിരാട് കൊഹ്‌ലിയേയും തമന്നയേയും അറസ്റ്റ് ചെയ്യണം ; ഹർജിയുമായി അഭിഭാഷകൻ ഹൈക്കോടതിയിൽ

Spread the love

സ്വന്തം ലേഖകൻ

ചൈന്നൈ: ഓൺലൈൻ വഴിയുള്ള ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയേയും നടി തമന്നയേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകന്റെ ഹർജി. ഓൺലൈനിൽ ചൂതാട്ടം നടത്തുന്ന ആപ്പുകൾ നിരോധിക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകൾ കുട്ടികളെ അടിമകളാക്കുന്നെന്നും അഭിഭാഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികളെ ബ്രെയിൻവാഷ് ചെയ്യുന്ന ഇത്തരം ‘ആപ്പുകൾ’ വിരാട് കൊഹ്‌ലിയേയും തമന്നയേയും പോലുള്ള താരങ്ങൾ ഉപയോഗിക്കുകയാണെന്നും അതുകൊണ്ട് തന്നെ അവരെ അറസ്റ്റ് ചെയ്യണമെന്നും ഹർജിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുക്കാൻ പണം നൽകാൻ സാധിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ഹൈക്കോടതിയിൽ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഹർജി പരിഗണിച്ച് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.